ദുൽഖറിനൊപ്പം ലൊക്കേഷനിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് ഗോകുൽ സുരേഷ്

നവാഗതനായ വിപിൻ ദാസ് സംവിധാനം ചെയ്ത മുദ്ദുഗൗ എന്ന ചിത്രത്തിൽ കൂടെയായിരുന്നു ഗോകുലിന്റെ ചലച്ചിത്ര അരങ്ങേറ്റം. വിജയ് ബാബു, സാന്ദ്ര തോമസ് എന്നിവരുടെ നിർമ്മാണ സംരംഭമായ ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രം നിർമ്മിച്ചത്.2017 ഇൽ അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റർപീസ് എന്ന ചിത്രമാണ് ഗോകുലിന്റെ രണ്ടാമത്തെ ചിത്രം. മമ്മൂട്ടി നായക വേഷം അവതരിപ്പിച്ച ചിത്രത്തിൽ ഗോകുൽ കോളേജ് വിദ്യാർത്ഥിയായ ഉണ്ണികൃഷ്ണന്റെ വേഷം അവതരിപ്പിച്ചു.

ഉണ്ണി മുകുന്ദനോടൊപ്പം പ്രധാന വേഷം ചെയ്ത ഇരയായിരുന്നു ഗോകുലിന്റെ മൂന്നാമത്തെ ചിത്രം. പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഗോകുൽ അതിഥി വേഷത്തിൽ എത്തി. മാധവ് രാമദാസൻ സംവിധാനം ചെയുന്ന ഇളയരാജ, അനിൽ രാജ് സംവിധാനം ചെയുന്ന സൂത്രക്കാരൻ, അരുൺ ചന്ദു സംവിധാനം ചെയുന്ന സായാഹ്ന വാർത്തകൾ, സുരേഷ് പൊതുവാൾ സംവിധാനം ചെയുന്ന ഉൾട്ട എന്നിവയിലും ഗോകുൽ അഭിനയിച്ചു.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ആണ്.ദുൽഖർ സൽമാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ‘കിങ് ഓഫ് കൊത്ത’ എന്ന ബിഗ്ബജറ്റ് ചിത്രത്തിൽ ആണ് താരം അഭിനയിക്കുന്നത് ഇപ്പോൾ. അവിടുത്തെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുമാണ് കേക്ക് മുറിക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകർ തന്നെ ചിത്രങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.

Scroll to Top