‘ഇത് ഞങ്ങളുടെ നൃത്താർച്ചന’;നവരാത്രി ദിനത്തിൽ മകൾക്കൊപ്പമുള്ള വിഡിയോ പങ്കുവച്ച് ദിവ്യ ഉണ്ണി

മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യ ഉണ്ണി. തൊണ്ണൂറുകളിൽ മഞ്ജുവാര്യർക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായികമാരിൽ ഒരാൾ. അഭിനയത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും നൃത്തപരിപാടികളും മറ്റുമായി സജീവമാണ് ദിവ്യയുടെ കലാജീവിതം.സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ എല്ലാം ശ്രദ്ധേയമാകാറുണ്ട്.ഭാഷകളിലായി ഏകദേശം 50 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.അമേരിക്കൻ ജാലകം എന്ന ഒരു ടെലിവിഷൻ പരിപാടിയിൽ അവതാരികയായും പ്രവർത്തിച്ചു വരുന്നു. എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചു.

2002ല്‍ അമേരിക്കന്‍ മലയാളിയായ ഡോ സുധീര്‍ ശേഖറിനെ വിവാഹം ചെയ്തു. വിവാഹത്തോടെ താരം ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നു.എന്നാല്‍ പിന്നീട് ആ ബന്ധം ഉപേക്ഷിച്ചു.രണ്ട് കുട്ടികളാണ് ഈ ബന്ധത്തിൽ ഉള്ളത്.2018 ഫെബ്രുവരി 4ന് മുംബൈ മലയാളിയായ അരുണ്‍ കുമാറിനെ വിവാഹം ചെയ്തു. ഇതിൽ ഇരുവർക്കും ഒരു മകൾ കൂടെയുണ്ട്.താരം പങ്കുവെക്കുന്ന കുടുംബസമേതമുള്ള ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോഴിതാ മകൾക്കൊപ്പമുള്ള വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി.അമ്മയെ ചിലങ്ക കെട്ടാൻ സഹായിക്കുകയും അമ്മയ്​ക്കൊപ്പം നൃത്തച്ചുവടുകൾ വയ്ക്കുകയും ചെയ്യുന്ന ഐശ്വര്യയാണ് വിഡിയോയിൽ.

നവരാത്രി ആഘോഷത്തോട് അനുബന്ധിച്ചുള്ള ക്ഷേത്ര ദർശനങ്ങളുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ ഒരു വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.‘ഇത് ഞങ്ങളുടെ നൃത്താർച്ചന’ എന്നാണ് ദിവ്യ ഉണ്ണി വിഡിയോയ്​ക്കൊപ്പം കുറിച്ചിരിക്കുന്നത്. അമ്മയെ അനുകരിച്ച് ചുവടുകൾ വയ്ക്കുന്ന മകൾക്ക് നിരവധി പേരാണ് ആശംസയുമായി എത്തിയിരിക്കുന്നത്.അറിവിന്റെയും സംഗീതഞ്ജരുടെയും നർത്തകരുടെയും ഉത്സവദിനങ്ങളാണ് നവരാത്രി. ഒൻപതുദിവങ്ങളിലും ദേവീക്ഷേത്രങ്ങളിൽ നൃത്തവും സംഗീതവുമൊക്കെ എല്ലാവർഷവും നിറയാറുണ്ട്.

Scroll to Top