പ്രിയതമയെ ചേർത്ത് നിർത്തി ഗോപി സുന്ദർ, എപ്പോഴും ഇങ്ങനെയായിരിക്കട്ടെയെന്ന് ആരാധകർ.

മലയാളചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന സംഗീതസംവിധായകനാണ് ഗോപി സുന്ദർ. ഒരുപിടി മലയാളചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ച ഇദ്ദേഹം, പ്രമുഖരായ നിരവധി സംഗീതസംവിധായകർക്ക് വേണ്ടി പ്രോഗ്രാമറായും പ്രവർത്തിച്ചിട്ടുണ്ട്.ഇദ്ദേഹം അയ്യായിരത്തിൽപ്പരം പരസ്യചിത്രങ്ങൾക്കും ഈണമിട്ടുണ്ട്.അൻവർ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് മികച്ച സംഗീതസംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.

2014-ലെ ദേശിയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ലഭിച്ചു.സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. എന്നാൽ പലരും വിമർശനങ്ങളും ആയി എത്തുന്നുണ്ട്.അവർക്ക് ചുട്ട മറുപടിയും നൽകാറുണ്ട്.ഗായിക അമൃതയുമായുള്ള വിവാഹവും എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു.മൂന്ന് മാസത്തെ പ്രണയം കൊണ്ടാണ് ഇവർ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത്.

ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാറുണ്ട്. പലരും അതിന് വിമർശനങ്ങളുമായി എത്തുന്നു. എന്നാൽ അവര്കുള്ള മറുപടി താരങ്ങൾ ഒരു ഫോട്ടോയിലൂടെ കുറിച്ചിരുന്നു. അമൃത പുട്ടും മുട്ട കറിയും കഴിക്കുന്ന ഫോട്ടോസ് പങ്കുവെച്ച് കുറിച്ചത് ഇങ്ങനെ, മറ്റുള്ളവരുടെ ജീവിതത്തിൽ ആവശ്യമില്ലാതെ ഇടപെട്ടു സംസാരിക്കുന്ന എല്ലാ ജോലി ഇല്ലാത്ത ആളുകൾക്കും ഈ പുട്ടും മുട്ട കറിയും സമർപ്പിക്കുന്നു.

ആ പോസ്റ്റിൻ നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ അമൃതയ്ക്കൊപ്പമുള്ള ഫോട്ടോയാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.ഒരു ലവ് സ്മൈലിയാണ് ഫോട്ടോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. അമൃതയെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുകയാണ് താരം.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top