പാപ്പുവിനെ ചേർത്ത് പിടിച്ച് അമൃതയും ​ഗോപിയും ; നിന്റെ മക്കളുടെ കൂടെ ഫോട്ടോ എടുക്കു: കമന്റിന് മറുപടിയുമായി ഗോപി

സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദറും ഗായികയായ അമൃത സുരേഷും അടുത്തിടെയായിരുന്നു ഒന്നിച്ചത്. ചേര്‍ന്നുനിന്നുള്ള ഫോട്ടോ പങ്കുവെച്ചായിരുന്നു ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. ഗോപിയും അമൃതയും ഒരുമിച്ചുള്ള വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും ഒരുപാട് ഇഷ്ടമാണ്. പിന്നീടങ്ങോട്ടുള്ള ഇവരുടെ പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടായിരുന്നു ചര്‍ച്ചയായത്.എന്നാൽ ഇവർക്കെതിരെ ഇപ്പോഴും വ്യാപകമായി സൈബർ അ റ്റാക്കുകൾ നിലനിൽക്കുന്നുണ്ട്. ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷം അമൃതയുടെയും അഭയ ഹിരണ്മയിയെ വിട്ട ശേഷം ഗോപി സുന്ദറിന്റെയും ജീവിതം പഴയത് പോലെയല്ല. ഇരുവരും ഒരുമിച്ച് ജീവിക്കാമെന്ന തീരുമാനം എടുത്തതു മുതൽ സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമന്റ്സ് വന്ന് തുടങ്ങിയിരുന്നു.

പ്രണയത്തിലായശേഷം ​ആദ്യത്തെ ഓണം ആഘോഷിക്കുന്ന തിരക്കിലാണ് താരജോഡികൾ.തിരുവോണ ദിനത്തിൽ സ്പെഷ്യൽ ഓണചിത്രവുമായി എത്തിയിരിക്കുകയാണ് താരജോഡികൾ. ഇരുവർക്കും ഒപ്പം അമൃതയുടെ ഏക മകൾ പാപ്പുവെന്ന് വിളിക്കുന്ന അവന്തികയുമുണ്ട് ചിത്രത്തിൽ. പാപ്പുവിന്റെ രണ്ട് കൈകളും ചേര്‍ത്തുപിടിച്ച് ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അമൃതയും ഗോപി സുന്ദറുമാണ് ചിത്രങ്ങളിലുള്ളത്. ‘എല്ലാവര്‍ക്കും ഞങ്ങളുടെ പൊന്നോണാശംസകള്‍’ എന്ന ക്യാപ്ഷനോടെയായാണ് ചിത്രങ്ങള്‍ താരങ്ങൾ പങ്കുവെച്ചത്. സാരിയണിഞ്ഞ് മുല്ലപ്പൂവൊക്കെ വെച്ച് അതീവ സുന്ദരിയായുള്ള അമൃതയെയാണ് ചിത്രത്തില്‍ കാണുന്നത്.കുര്‍ത്തിയും മുണ്ടുമായിരുന്നു ഗോപി സുന്ദറിന്റെ വേഷം. ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങളാണ് പാപ്പു ധരിച്ചിരുന്നത്. ഫോട്ടോ വൈറലായതോടെ നിരവധി പേരാണ് ലൈക്കും കമന്റുമായി എത്തിയത്.’ഇപ്പോഴാണ് ഹാപ്പി ഓണമായത്, അടിപൊളി കുടുംബ ചിത്രം’ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

അതേസമയം ഇതിന് താഴെ ഒരു വ്യക്തി ഇട്ട കമന്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. “എടാ ഗോപി, നീ ഉണ്ടാക്കിയ രണ്ടു മക്കൾ ഇല്ലേടാ. അവരുടെ കൂടെ നിന്ന് ഫോട്ടോ ഇട്ടിരുന്നെങ്കിൽ കുറച്ചുകൂടി അന്തസ്സ് ഉണ്ടായേനെ. വെറുതെ പറയിപ്പിക്കാൻ നിൽക്കാതെ പോടാ” – ഇതായിരുന്നു വ്യക്തി നടത്തിയ കമൻറ്. ഇതിനെതിരെ കിടിലൻ മറുപടിയുമായി ഗോപി സുന്ദർ തന്നെ രംഗത്തുവരുകയും ചെയ്തു.“നിന്നെ എന്താണ് കാണാത്തത് എന്ന് വിചാരിച്ചതെ ഉള്ളൂ. നീ വന്നോ ശ്യാമേ? ഞാൻ അന്തസ്സ് നോക്കാറില്ല. എന്തായാലും നീ അന്തസായി ജീവിക്കൂ. ശ്യാംകുമാർ ശശി മോനെ. ഓണാശംസകൾ” – ഇതായിരുന്നു ഗോപി സുന്ദർ മറുപടിയായി നൽകിയത്. നിരവധി ആളുകൾ ആണ് ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

Scroll to Top