ആരതിയെ ചേർത്ത് പിടിച്ച് റോബിൻ ; ഓണാശംസകളുമായി റോബിനും ആരതിയും !! വൈറൽ ഫോട്ടോ

ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിരുന്ന മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ.വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.ഷോ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും റോബിൻ തിരക്കിലാണ്. ഉദ്ഘാടനങ്ങളും പുതിയ സിനിമകളുടെ ചർച്ചകളുമൊക്കെയായി റോബിൻ്റെ ഓട്ടം തുടരുന്നു.

റോബിന്‍ രാധാകൃഷ്ണനും ദില്‍ഷയും തമ്മിലുള്ള പ്രണയം വലിയ ചർച്ചയായിരുന്നു.പുറത്ത് വന്നതിന് ശേഷം പെട്ടെന്നൊരു വിവാഹത്തിന് സമ്മതമല്ലെന്നും റോബിനുമായിട്ടുള്ള എല്ലാ ബന്ധവും ഒഴിവാക്കിയതായും ദിൽഷ പറഞ്ഞു.നടിയും മോഡലും സംരഭകയുമായ ആരതി പൊടിയും റോബിന്റെ വലിയൊരു ആരാധികയാണ്. റോബിനെ അഭിമുഖം ചെയ്യാന്‍ ആരതി എത്തിയിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിലൂടെ ബിഗ്ബോസ് താരം റോബിൻ തൻറെ പ്രണയം വെളിപ്പെടുത്തുകയായിരുന്നു എന്റേത്,അത് ഔദ്യോഗികമാണ് എന്നാണ് ആരതിയ്ക്കു ഒപ്പമുള്ള ഫോട്ടോസ് പങ്കുവെച്ച് റോബിൻ കുറിച്ചത്.

ഇപ്പോഴിതാ എല്ലാവര്ക്കും ഓണാശംസകളുമായി എത്തിയിരിക്കുകയാണ് റോബിനും ആരതിയും.ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ പങ്കവെച്ചാണ് ആശംസകൾ അറിയിച്ചത്.സാരിയിൽ സുന്ദരിയായാണ് ആരതി.ആരതി ഒരുക്കിയ ഡ്രെസ്സിൽ ആണ് റോബിൻ എത്തിയിരിക്കുന്നത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ ഓണാശംസകൾ നേർന്നിരിക്കുന്നത്.

Scroll to Top