ദുബായ് കാഴ്ചകൾ ആസ്വദിച്ച് ഹോട്ട് ലുക്കിൽ ഗ്രേസ് ആന്റണി ; കമന്റുമായി ആരാധകർ !!

ഹാപ്പി വെഡിങ്ങിൽ പാട്ട് പാടി പൊട്ടിച്ചിരിപ്പിച്ച ഗ്രേസ് ആന്റണി കുമ്പളങ്ങി നൈറ്റ്സിലെ സിമിയായി വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. സ്വാഭാവിക നർമത്തോടൊപ്പം ബേബി മോളുടെ ചേച്ചിയായുള്ള തകർപ്പൻ പ്രകടനം കൂടിയായപ്പോൾ പ്രേക്ഷകർ നിറഞ്ഞ കൈയ്യടിയാണ് ഗ്രേസ് ആന്റണിക്ക് നൽകിയത്. മികച്ചൊരു നർത്തകി കൂടിയായ ഗ്രേസ് വിനയ് ഫോർട്ട് ചിത്രം തമാശയിലും മഞ്ജു വാര്യർ ചിത്രം പ്രതി പൂവൻകോഴിയിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്‌തു.

ഇന്ദ്രജിത്തിന്റെ നായികയായി സക്കറിയ മുഹമ്മദ് ഒരുക്കുന്ന ഹലാൽ ലൗ സ്റ്റോറിയിലും ഗ്രേസിനെ പ്രേക്ഷകർ മികച്ച റോളിൽ കണ്ടിരുന്നു.സാറ്റർഡേ നെറ്റാണ് ഗ്രേസിന്റെ ഏറ്റവും പുതിയ ചിത്രം.സാറ്റർഡേ നൈറ്റിന്റെ പ്രൊമോഷന്റെ ഭാഗമായി ദുബൈയിൽ എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഒരു ഉല്ലാസബോട്ടിൽ നിന്നുള്ള ഗ്ലാമറസ് ചിത്രങ്ങളാണ് ഗ്രേസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നടി സാനിയ ഇയ്യപ്പനും ഇത്തരത്തിൽ ഉല്ലാസബോട്ടിൽ നിന്നുള്ള ഫോട്ടോ പങ്കുവെച്ചിരുന്നു.നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top