എത്നിക് ഗൗണിൽ സുന്ദരിയായി നമിത പ്രമോദ്, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ.

ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നമിത പ്രമോദ്.ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ കൂടെയാണു. തുടർന്ന് ദിലീപ്ന്റെ നായികയായി സൗണ്ട് തോമയിലും, കുഞ്ചാക്കോയുടെ നായികയായി പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലും അഭിനയിച്ചു. നമിതയുടെ അഞ്ചാമത്തെ ചിത്രം കുഞ്ചാക്കോ ബോബനുമൊന്നിച്ചുള്ള ലോ പോയിന്റ് ആണു.

നമിതയുടെ പുതിയതായി റിലീസ് ചെയ്ത ചിത്രം ലാൽജോസിന്റെ വിക്രമാദിത്യൻ ആണ്. നമിത അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ ഇടയ്ക്ക് പങ്കുവെക്കാറുണ്ട്.ഉടനെ വിവാഹം ഉണ്ടാകില്ലെന്നും ഒരു നാല് വര്‍ഷത്തിനുള്ളില്‍ കല്യാണം ഉണ്ടാകും.എന്നാൽ അച്ഛനും അമ്മയും വിവാഹ കാര്യം എന്നോടും അനിയത്തിയോടും പറയാറില്ല.

വിവാഹം കഴിഞ്ഞാല്‍ ഞാന്‍ അഭിനയിക്കില്ല. വേറെ പദ്ധതികളുണ്ട്. അതെല്ലാം ചെയ്ത് സ്വസ്ഥമാകണം. ഏറെ സ്‌നേഹിക്കുന്ന സ്വപ്‌നം യാത്ര പോകണം എന്നതാണ്. ഒറ്റയ്ക്ക് യാത്ര പോകാറില്ല. വീട്ടുകാരോടൊപ്പം പോകണമെന്നാണ് ആഗ്രഹമെന്നും താരം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസ് ആണ്. പേസ്റ്റൽ ഗ്രീൻ കളറിൽ ഉള്ള ഗൗൺ ധരിച്ചാണ് താരം ഉള്ളത്.

പാർട്ടി വെയർ ഗൗണിൽ അതിന് ചേരുന്ന ആഭരണങ്ങളും ധരിച്ചിട്ടുണ്ട്.ലേബല്‍ എം ഡിസൈനേഴ്സ് ആണ് ഔട്ഫിറ്റ് ഒരുക്കിയിരിക്കുന്നത്. രശ്മി മുരളീധരന്‍ ആണ് സ്റ്റൈലിങ്. യാമിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.താരത്തിന്റെ ഫോട്ടോസ് ഇതിനോടകം വൈറൽ ആണ്. നിരവധി പേരാണ് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top