ജഗതി ശ്രീകുമാറിനെ കണ്ട് ഓണക്കോടി സമ്മാനിച്ച് സുരേഷ് ഗോപിയുടെ സ്നേഹം ; വിഡിയോ

ഓടയിൽ നിന്ന് എന്ന ചലച്ചിത്രത്തിലൂടെ 5 വയസ്സുള്ളപ്പോൾ ബാലതാരമായാണ്‌ സുരേഷ് ഗോപി വെള്ളിത്തിരയിലേയ്ക്ക് പ്രവേശിക്കുന്നത്. മോഹൻലാൽ നായകനായ രാജാവിൻറെ മകൻ എന്ന സിനിമയിൽ വില്ലനായി വന്ന സുരേഷ് ഗോപി ജനശ്രദ്ധ നേടി. പിന്നീട് ചെറിയതും വലിയതുമായ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടി എത്തി.തമിഴിലും അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.ആദ്യകാല അഭിനേത്രി പരേതയായ ആറന്മുള പൊന്നമ്മയുടെ പേരമകളും ഗായികയുമായ രാധികയാണ് ഭാര്യ.സുരേഷ് ഗോപിയുടെ സാമൂഹിക ജീവികളോടുള്ള സഹായങ്ങൾ നാം പലപ്പോഴും കാണാറുള്ളതാണ്.

പലപ്പോഴും ഏവരെയും അതിശയിപ്പിച്ചു കൊണ്ടാണ് ഇദ്ദേഹം സഹായവുമായി എത്തുന്നത്.പുതിയ സിനിമകളുടെ അഡ്വാൻസ് കിട്ടുമ്പോൾ അതിൽനിന്ന് രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നൽകുന്നുണ്ട്. കൂടാതെ അറിഞ്ഞും അറിയാതെയും എല്ലാം ഇദ്ദേഹം സഹായം ചെയുന്നു.ഇപ്പോഴിതാ നടൻ ജഗതി ശ്രീകുമാറിനെ വീട്ടിൽ എത്തി കണ്ട് സുരേഷ്‌ഗോപി. രണ്ട് വർഷത്തിന് ശേഷം ജഗതിക്ക്ഓണക്കോടിയുമായാണ് സുരേഷ് ഗോപി എത്തിയത്.

ജഗതി ശ്രീകുമാറിന്റെ വീട്ടിൽ എത്തിയ സുരേഷ് ഗോപി അദ്ദേഹത്തോടൊപ്പം കുറച്ച് സമയം ചിലവഴിച്ചിട്ടാണ് മടങ്ങിയത്.ജഗതി കുറിച്ചുള്ള പുസ്തക പ്രകാശനവും നടത്തിയ ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.നിരവധി ആരാധകരാണ് ഇരുവരെയും കണ്ട സന്തോഷം പങ്കുവെക്കുന്നത്.

Scroll to Top