ഹൻസികയുടെ പിറന്നാൾ ആഘോഷമാക്കി കൃഷ്ണകുമാറും കുടുംബവും ; ഫോട്ടോസ് !!!

ഒരുപാട് ആരാധകരുളള താര കുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണ കുമാറിന്‍റെ കുടുംബം. ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരൊക്കെ ഇൻസ്റ്റാഗ്രാമിലെ ധാരാളം ഫോളോവേഴ്സുള്ള താരങ്ങളാണ്. ഇപ്പോള്‍ യൂട്യൂബിലും ഇവര്‍ തിളങ്ങുന്ന താരങ്ങളാണ്.ഇവരുടെ വ്ലോഗിങ് വീഡിയോസ് എല്ലാം തന്നെ യൂട്യൂബിൽ നമ്പർ വൺ ആയി ട്രെൻഡിങ് നിൽക്കാറുണ്ട്. ഇവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും ഇവർ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്. ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷങ്ങൾക്കകം ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു കൃഷ്ണകുമാറിന്റെ ഇളയ മകൾ ഹൻസികയുടെ പിറന്നാൾ.

ഹൻസികയുടെ പതിനാറാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ഹൻസികയ്ക്ക് അച്ഛനും, അമ്മയും, സഹോദരിമാരായ അഹാന, ദിയ, ഇഷാനി എന്നിവരും പിറന്നാള്‍ ആശംസ നേര്‍ന്ന് കൊണ്ട് പോസ്റ്റുകള്‍ പങ്കുവെച്ചു. ഹന്‍സികയുടെ കുട്ടിക്കാലം മുതലുള്ള ചിത്രങ്ങളുമായാണ് എല്ലാവരും പിറന്നാള്‍ ആശംസകള്‍ നേർന്നത്. ഹന്‍സിക പോസ്റ്റ് ചെയ്തിരിക്കുന്ന പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പീച് നിറത്തില്‍ പൂക്കളുള്ള ക്രോപ് ടോപ്പിനൊപ്പം ഓഫ് വൈറ്റ് നിറത്തിലുള്ള മിനി സ്‌കര്‍ട് ആണ് ഹന്‍സികയുടെ പിറന്നാള്‍ കുപ്പായം.

‘ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. എല്ലാവർക്കും അത് അറിയാം. നീ എന്റെ ഡോളാണ്, എന്റെ പ്രിയപ്പെട്ടവൾ, എന്റെ കുഞ്ഞ്, എന്റെ സുന്ദരി, എന്റെ സന്തോഷം, എന്റെ സുഖം അങ്ങനെ എല്ലാം നീയാണ്. നീ എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. നീ എനിക്ക് എന്നും സ്പെഷ്യലാണ്. എന്നും നിനക്ക് ഞാൻ ഉണ്ടാകും… പിറന്നാൾ ആശംസകൾ’ – ആശംസകൾ നേർന്നുകൊണ്ട് അഹാന കുറിച്ചു.

‘പിറന്നാൾ ആശംസകൾ ഹൻസു ബേബി, വളരെ പെട്ടന്ന് പതിനാറിൽ എത്തിയപോലെ.. നിന്നെ ഞാൻ സ്നേഹിക്കുന്നു’ എന്നായിരുന്നു സിന്ധു കൃഷ്ണ കുറിച്ചത്. മറ്റ് സഹോദരിമാരായ ദിയയും ഇഷാനിയും ഹൻസികയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്.മകളുടെ കുട്ടിക്കാല ചിത്രം പങ്കുവെച്ചുകൊണ്ടാണ് കൃഷ്ണ കുമാർ ഹൻസികയ്ക്ക് പിറന്നാൾ ആശംസിച്ചത്.

Scroll to Top