അല്ലു അര്‍ജുന് 160 വര്‍ഷം പഴക്കമുള്ള തോ ക്ക് സമ്മാനിച്ച് പ്രവാസി മലയാളി.

മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളി സിനിമാപ്രേമികളുടെ പ്രിയ നായകനായി മാറിയ ഒരാളാണ് അല്ലു അർജുൻ. ആര്യ, ഹീറോ, കൃഷ്ണ പോലുള്ള ചിത്രങ്ങൾ കേരളത്തിലെ യൂത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയ ചിത്രങ്ങളാണ്. തെന്നിന്ത്യ മുഴുവൻ വലിയ ആരാധക വൃന്ദമുള്ള ഈ നടൻ ഒരു കാരണത്താൽ അല്ലെങ്കിൽ മറ്റൊരു കാരണത്താൽ എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്‌മിക മന്ദനാ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന പുഷ്പ എന്ന ചിത്രമാണ് അല്ലു അർജുന്റെ അടുത്ത റിലീസ്.വിജേത എന്ന ചിത്രത്തിൽ ബാലതാരമായി സിനിമ രംഗത്തേക്ക് എത്തിയ താരമാണ് അല്ലു അർജുൻ.ചിരഞ്ജീവിയുടെ ഡാഡി എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് മാത്രമായി അല്ലു അർജുൻ അഭിനയിച്ചിരുന്നു.

അല്ലു അർജുൻ നായകനായുള്ള ആദ്യ ചലച്ചിത്രം കെ. രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ഗംഗോത്രി ആണ്. 2003 ൽ ഇത് പുറത്തിറങ്ങി. ആദ്യ ചിത്രം തന്നെ ശരാശരി വിജയം നേടി. അതോടൊപ്പം എം. എം. കീരവാണിയുടെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. അല്ലു അർജുന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവ് എന്ന് പറയാവുന്ന ആര്യ എന്ന ചിത്രം 2004 ൽ പുറത്തിറങ്ങി.ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അല്ലു അർജുന് 160 വർഷത്തെ പഴക്കമുള്ള തോ ക്ക് സമ്മാനിച്ചു എന്നതാണ്. പ്രവാസി മലയാളി ആയ റിയാസ് കിൽട്ടൻ ആണ് നൽകിയത്.ഈ അടുത്തിടക്ക് താരം യു എ യിൽ എത്തിയിരുന്നു.ഇതിനോടകം നിരവധി പേരാണ് അല്ലു അര്‍ജുനൊപ്പം റിയാസ് കില്‍ട്ടണ്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചത്. സംവിധായകന്‍ ഒമര്‍ ലുലുവും ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

Scroll to Top