സെറ്റ് മുണ്ടുടുത്ത് ഓണാഘോഷ പരിപാടിയിൽ സുന്ദരിയായി ഹൻസിക ; ഫോട്ടോസ്

ഒരുപാട് ആരാധകരുളള താര കുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണ കുമാറിന്‍റെ കുടുംബം. ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരൊക്കെ ഇൻസ്റ്റാഗ്രാമിലെ ധാരാളം ഫോളോവേഴ്സുള്ള താരങ്ങളാണ്. ഇപ്പോള്‍ യൂട്യൂബിലും ഇവര്‍ തിളങ്ങുന്ന താരങ്ങളാണ്.ഇവരുടെ വ്ലോഗിങ് വീഡിയോസ് എല്ലാം തന്നെ യൂട്യൂബിൽ നമ്പർ വൺ ആയി ട്രെൻഡിങ് നിൽക്കാറുണ്ട്. ഇവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും ഇവർ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്.

ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷങ്ങൾക്കകം ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. കൃഷ്ണ കുമാറിന്റെ നാല് പെൺമക്കളിൽ ഇളയ മകളാണ് ഹൻസിക.തന്റെ ജീവിതത്തിലെ ഓരോ ദിവസവും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ ഓണാഘോഷത്തിനോടനുബന്ധിച്ചുള്ള ചിത്രങ്ങളാണ് ഹൻസിക പങ്കുവെച്ചിരിക്കുന്നത്.

സ്‌കൂളിൽ കൂട്ടുകാർക്കൊപ്പമുള്ള ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്. ഓറഞ്ച് നിറത്തിലുള്ള ബ്ലൗസ് അണിഞ്ഞ് സെറ്റ് സാരി ഉടുത്ത് തലയിൽ മുല്ലപ്പൂ വച്ച് വളരെ സുന്ദരിയായാണ് ഹൻസിക ഒരുങ്ങിയിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

Scroll to Top