തോൽക്കുമെന്ന് വിചാരിച്ചു, പ്ലസ്ടുവിൽ മികച്ച വിജയം നേടി ഹൻസിക കൃഷ്ണ.

ഒരുപാട് ആരാധകരുളള താര കുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണ കുമാറിന്‍റെ കുടുംബം. ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരൊക്കെ ഇൻസ്റ്റാഗ്രാമിലെ ധാരാളം ഫോളോവേഴ്സുള്ള താരങ്ങളാണ്. ഇപ്പോള്‍ യൂട്യൂബിലും ഇവര്‍ തിളങ്ങുന്ന താരങ്ങളാണ്.ഇവരുടെ വ്ലോഗിങ് വീഡിയോസ് എല്ലാം തന്നെ യൂട്യൂബിൽ നമ്പർ വൺ ആയി ട്രെൻഡിങ് നിൽക്കാറുണ്ട്. ഇവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും ഇവർ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്.

ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷങ്ങൾക്കകം ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. കൃഷ്ണ കുമാറിന്റെ നാല് പെൺമക്കളിൽ ഇളയ മകളാണ് ഹൻസിക.തന്റെ ജീവിതത്തിലെ ഓരോ ദിവസവും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് ഹൻസിക പങ്കുവെച്ച വീഡിയോ ആണ്.തന്റെ പ്ലസ്ടു റിസൾട്ട്‌ ആണ് വീഡിയോയിലൂടെ കാണിക്കുന്നത്.തിരുവനന്തപുരത്തെ ഹോളി ഏഞ്ചൽസ് സ്കൂളിലാണ് ഹൻസിക കോമേഴ്‌സ് വിഭാഗം പഠിച്ചത്.78 ശതമാനം മാർക്ക് ആണ് ഹൻസിക വാങ്ങിയത്.

വീഡിയോയിലൂടെ ഹൻസിക പറയുന്നത് ഇങ്ങനെ, എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു തോൽക്കുമെന്ന് പോലും വിചാരിച്ചിരുന്നു. ജയിച്ചുവെന്ന് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. ഏറ്റവും ഇഷ്ടമുള്ള വിഷയമാണ് ഇംഗ്ലീഷ് അതിന് 92 ശതമാനം ഉണ്ട്. കോമേഴ്സ് പരീക്ഷ കഴിഞ്ഞപ്പോൾ താൻ കരഞ്ഞിരുന്നു, ഇഷ്ടമുള്ള വിഷയം ആയിരുന്നെങ്കിലും പരീക്ഷ വളരെ കഠിനം ആയിരുന്നു. നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്. ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചു കഴിഞ്ഞിരിക്കുന്നു വീഡിയോ.

video

Scroll to Top