ഇതുവരെ ലഭിച്ച പുരസ്‌കാരങ്ങളും അംഗീകാരങ്ങളും എംടിയുടെ കാൽകീഴിൽ ഗുരുദക്ഷിണയായി സമർപ്പിക്കുന്നു : മമ്മൂട്ടി.

എം.ടി.വാസുദേവന്‍നായരുടെ നവതി ആഘോഷ ചടങ്ങ് ഇന്നലെ നടക്കുകയുണ്ടായി.തുഞ്ചൻ പറമ്പിൽ ആണ് ആഘോഷങ്ങൾ നടന്നത്.മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ഈ ചടങ്ങ് ഉത്ഘാടനം ചെയ്തത്.വേദിയിൽ അതിഥിയായി സിനിമതാരം മമ്മൂട്ടിയും എത്തി.കൂടാതെ മന്ത്രി വി. അബ്ദുറഹിമാന്‍, പി. നന്ദകുമാര്‍ എം.എല്‍എ,  എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.ഇതിൽ എല്ലാവരെയും ശ്രദ്ധ പിടിച്ചു പറ്റിയത് വേദിയിൽ എത്തിയ മമ്മൂട്ടിയുടെ വാക്കുകൾ ആണ്.എല്ലാവരെയും ഒന്നടങ്കം കയ്യടിപിച്ച താരത്തിന്റെ വാക്കുകൾ ഇങ്ങനെ,കഴിഞ്ഞ 41 വര്‍ഷമായി തനിക്ക് സിനിമയില്‍ നില്‍ക്കാന്‍ വഴിയൊരുക്കിയത് എം.ടിയാണ്.

അദ്ദേഹത്തിന്റെ ഒരുപാട് നല്ല കഥാപാത്രങ്ങൾ എനിക്ക് ചെയ്യാൻ സാധിച്ചു. പല കഥാപത്രങ്ങളും ഞാൻ അഭിനയിക്കുന്നതായി മനസിൽ കണ്ടു.ഇനിയും നല്ല കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്നു.തനിക്ക് ഇതുവരെ ലഭിച്ച പുരസ്കാരങ്ങളെല്ലാം എംടിയുടെ കാല്‍ക്കല്‍ ഗുരുദക്ഷിണയായി സമര്‍പ്പിക്കുന്നു. ഇനിയും പുരസ്‌കാരങ്ങൾ കിട്ടിയാൽ അതും ഞാൻ എംടിക്കായി നൽകും.ഇത്രയും നല്ല പരിപാടിയിൽ പങ്കെടുക്കാൻ വിളിച്ച എല്ലാവർക്കും നന്ദി, സന്തോഷം.എംടിക്കായി കൊണ്ടുവന്ന സമ്മാനം മമ്മുട്ടി തന്നെ കയ്യില്‍ അണിയിച്ചു. മലയാളത്തിന്‍റെ എംടി കേരളത്തിന്‍റെ അഭിമാനമാണന്ന് മുഖ്യമന്ത്രി പറഞ്ഞു.മമ്മുട്ടിയുടെ നിര്‍ദേശം അംഗീകരിച്ച് എംടിയുടെ പേരില്‍ തുഞ്ചന്‍പറമ്പില്‍ സാഹിത്യോല്‍സവം സംഘടിപ്പിക്കണമെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി

Scroll to Top