ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന കാഴ്ച്ച, സുഹൃദത്തിന്റെ ജീവ ചരിത്രം ഇവർ : ഹരീഷ് പേരടി.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ സിദ്ധിഖിന്റെയും ലാലിന്റെയും സൗഹൃദത്തെയും കുറിച്ചാണ് കുറിച്ചത്. വരും തലമുറ കണ്ട് പഠിക്കേണ്ടതാണ് ഇവരുടെ ഈ ബന്ധമെന്ന് ഹരീഷ് പേരടി കുറിക്കുന്നു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,സു.ഹൃത്ത് = നല്ല ഹൃദയമുള്ളവൻ..മലയാളത്തിലെ ആദ്യത്തെ ഇരട്ട സംവിധായകർ.രണ്ട് അമ്മമാർ പെറ്റിട്ടവർ..ഒന്നിച്ച് നടന്ന് സ്വപ്നങ്ങൾ തൊട്ടവർ.ജീവിതം കൊണ്ട് മനുഷ്യത്വം പഠിച്ചവർ.വഴി പിരിഞ്ഞിട്ടും വാക്കുകൾകൊണ്ടോ,നോട്ടങ്ങൾകൊണ്ടോ,ഭാവങ്ങൾകൊണ്ടോ അവർ പരസ്പ്പരം പഴി ചാരിയില്ല…

ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന കാഴ്ച്ച മുഴുവൻ മലയാളികളുടെയും ഹൃദയം തകർക്കുന്നു..കലയിലെ അവരുടെ ആദ്യ ചുവട് അനുകരണമായിരുന്നെങ്കിലും അവരുടെ സൗഹൃദത്തെ ആർക്കും അനുകരിക്കാൻ പറ്റില്ല..കാരണം അവരുടെ സൗഹൃദം അവരുടെത് മാത്രമായിരുന്നു..സ്വയം ഇതിഹാസമാവാതെ സൗഹൃദത്തെ ഇതിഹാസമാക്കിയവർ..സൗഹൃദത്തിന് ആർക്കും പറഞ്ഞ് കൊടുക്കാൻ പറ്റാത്ത ഉത്തരം കണ്ടെത്തിയവർ…വരും തലമുറ പഠിക്കേണ്ട വരികളില്ലാത്ത സൗഹൃദത്തിന്റെ ജീവ ചരിത്രം …സിദ്ധിഖേട്ടാ..ലാലേട്ടാ..സൗഹൃദ സലാം..

മലയാള സിനിമയിലെ ഒരു മികച്ച സംവിധായക കൂട്ടുകെട്ട് ആയിരുന്നു സിദ്ധിഖിന്റെയും ലാലിന്റെയും. ഇവരുടെ കൂട്ടുകെട്ടിൽ പിറന്നത് ഒരു പിടി ഹിറ്റുകൾ.സിദ്ധിഖ്‌ ലാലുമായി ചേർന്ന് സംവിധാനം ചെയ്ത ആദ്യ ചിത്രം റാംജി റാവ് സ്പീക്കിംഗ് മെഗാ ഹിറ്റ് ആയിരുന്നു. ഏതാണ്ട് ഒരു വർഷത്തോളം തിയേറ്ററിൽ പ്രദർശിപ്പിച്ച ഈ ചിത്ര ത്തിന് ശേഷവും മെഗാ ഹിറ്റുകളുടെ ഘോഷ യാത്രകള്‍ ആയിരുന്നു ഓരോ സിനിമകളും.ഇൻ ഹരിഹർ നഗർ,

ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, കാബുളീ വാല, ഹിറ്റ്ലർ, ഫ്രണ്ട്സ്, ക്രോണിക് ബാച്ച്ലർ തുടങ്ങിയ ആദ്യ എട്ടു ചിത്രങ്ങളിൽ കാബുളീ വാല, ക്രോണിക് ബാച്ച്ലർ സൂപ്പർ ഹിറ്റ് ആയപ്പോൾ ബാക്കി ആറു ചിത്ര ങ്ങളും മെഗാ ഹിറ്റുകൾ ആയിരുന്നു.സിദ്ദിഖ് തിരക്കഥാ സംവിധാന രംഗത്ത് തുടർന്നപ്പോൾ ലാൽ അഭിനയം, നിർമ്മാണം, വിതരണം തുടങ്ങി വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായി.ലാൽ അവസാനനിമിഷങ്ങളിലും സിദ്ദിഖിനൊപ്പം ഉണ്ടായിരുന്നു

Scroll to Top