ഒരു പുഞ്ചിരിയോടെ നിങ്ങളെന്നും ഓർമയിലുണ്ടാവും; സിദ്ദിഖിനെ അനുസ്മരിച്ച് കരീന

മലയാളസിനിമയിലെ പ്രിയ സംവിധായകൻ സിദ്ധിഖ്‌ മരണപെട്ട വിവരം ഏറെ വേദനയോടെയാണ് മലയാളികൾ കേട്ടത്.ഇന്നലെ രാത്രി സിദ്ധിഖിന്റെ മൃതദേഹം ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു.ഇന്ന് രാവിലെ 9 മണി മുതൽ 12 മണി വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം നടത്തി.കബടക്കം സെൻട്രൽ ജുമാമസ്ജിദിൽ നടന്നു .നിരവധി പേരാണ് താരത്തെ ഒരു നോക്ക് കാണാൻ എത്തിയത്.അന്തരിച്ച സംവിധായകൻ സിദ്ദിഖിനെ അനുസ്മരിച്ച് നടി നരീന കപൂർ. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലാണ് സിദ്ദിഖിന്റെ ചിത്രം പോസ്റ്റ് ചെയ്ത് അദ്ദേഹത്തിന്റെ വിയോ​ഗത്തിലുള്ള ദുഃഖം അവർ രേഖപ്പെടുത്തിയത്.

ഒരു പുഞ്ചിരിയോടെ നിങ്ങളെന്നും ഓർമയിലുണ്ടാവും എന്നാണ് കുറിച്ചത്.സിദ്ദിഖ് സംവിധാനം ചെയ്ത ആദ്യ ബോളിവുഡ് ചിത്രത്തിലെ നായികയായിരുന്നു കരീന കപൂർ.സിദ്ദിഖ് സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ബോഡി​ഗാർഡ്. ദിലീപ്, നയൻതാര, മിത്ര കുര്യൻ എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. കേരളത്തിൽ ചിത്രം വൻ വിജയമായതോടെ 2011-ൽ തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തിരുന്നു. തമിഴിൽ കാവലൻ എന്ന പേരിലും ഹിന്ദിയിൽ ബോഡി​ഗാർഡ് എന്ന എന്ന പേരിലുമായിരുന്നു റീമേക്കുകൾ.

സൽമാൻ ഖാനും കരീനാ കപൂറും ഹെയ്സൽ കീച്ചുമായിരുന്നു ബോളിവുഡ് ബോഡി​ഗാർഡിൽ മുഖ്യവേഷങ്ങളിൽ. വൻ വിജയം നേടിയ ചിത്രം ഇരുന്നൂറുകോടിയോളം ബോക്സോഫീസ് കളക്ഷനും സ്വന്തമാക്കിയിരുന്നു.കരൾരോഗം മൂർഛിച്ച് മൂന്നാഴ്ചയിലേറെയായി ഐസിയുവിലായിരുന്നു..കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞത്.തിങ്കളാഴ്ചയുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് നില അതീവ ഗുരുതരമായി. പിന്നീട് ഉപകരണ സഹായത്താലായിരുന്നു സഹായത്താലായിരുന്നു (എക്മോ) ആന്തരികാവയവങ്ങളുടെ പ്രവർത്തനം. ഭാര്യ: ഷാജിദ. മക്കൾ: സുമയ്യ, സാറ, സുക്കൂൻ. മരുമക്കൾ: നബീൽ, ഷെഫ്സിൻ.

Scroll to Top