70 വയസ് കഴിഞ്ഞവർക്ക് എല്ലാ വേഷവും മമ്മൂക്കയ്ക്ക് മാത്രം ചേരുമെന്ന ധാരണ തെറ്റിച്ചു, എന്നാലും ടീച്ചറുടെ അടുത്ത് എത്തില്ല : ഹരീഷ് പേരടി.

കേരള മുഖ്യമന്ത്രി അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം എട്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ദുബായിലെത്തിയിരിക്കുകയാണ്.നാട്ടിലേക്ക് എത്താൻ ഇരുന്നതാണ്. ഈ അവസരത്തിലാണ് തീരുമാനങ്ങളിൽ മാറ്റം വരുന്നതും ദുബായിലേക്ക് എത്തിയതും.ഒരാഴ്ച ദുബായില്‍ തങ്ങുന്ന മുഖ്യമന്ത്രി യുഎഇ യിലെ വ്യവസായ പ്രമുഖരുമായി കൂടികാഴ്ച നടത്തും.ഈ അവസരത്തിൽ വൈറൽ ആകുന്നത് മുഖ്യമന്ത്രിയുടെ വേഷമാണ്. ഫ്ലൈറ്റിൽ നിന്ന് ഇറങ്ങുന്ന ഇദ്ദേഹം ഷർട്ടും പാൻസ്റ്റുമാണ് ധരിച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയത്.എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സിനിമ താരം ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ 70 വയസ് കഴിഞ്ഞവർക്ക് എല്ലാ വേഷവും മമ്മൂക്കയ്ക്ക് മാത്രം ചേരുമെന്ന ധാരണ തെറ്റിച്ചു, എന്നാലും ടീച്ചറുടെ അടുത്ത് എത്തില്ല എന്നും ഇദ്ദേഹം പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,സഖാവേ ഇത് തകർത്തു…70 വയസ്സ് കഴിഞ്ഞവരിൽ എല്ലാ വേഷങ്ങളും ചേരുന്ന ഒരാൾ മമ്മുക്കയാണെന്നായിരുന്നു എന്റെ ഇതുവരെയുള്ള ധാരണ…നിങ്ങൾ അതിനെയും പൊളിച്ചു…എന്തായാലും ടീച്ചറുടെ അടുത്ത് എത്തില്ല…വേഷത്തിൽ സഖാവിനെക്കാൾ ഒരു അഞ്ച് മാർക്ക് ഞാൻ ടീച്ചർക്ക് കൊടുക്കും…ജീവിക്കുന്ന കാലത്തിനനുസരിച്ച് രാഷ്ട്രിയത്തെ പുതുക്കാൻ വേഷങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്…പഴയ കോലങ്ങൾ മാറ്റുമ്പോൾ തന്നെയാണ് പുതിയ ചിന്തകൾക്കും പ്രസ്ക്തിയേറുന്നത്..കരിപുരണ്ട പഴയ തീവണ്ടിയേക്കാൾ ഭംഗിയില്ലേ നമ്മുടെ സ്വപ്നത്തിലെ കെ.റെയിലിന് …അതുകൊണ്ട്തന്നെ നിങ്ങൾ രണ്ടുപേരുടെയും ഈ ആധുനികതക്ക്,പുതിയ വേഷത്തിന് സമകാലിക കേരളരാഷ്ട്രീയത്തിൽ വലിയ പ്രസ്ക്തിയുണ്ട്…കൃത്യമായ രാഷ്ട്രിയമുണ്ട്…ലാൽസലാം

facebook post

Scroll to Top