കോവിഡ് നൈഗറ്റീവായ ശേഷം പൊതുവേദികളിൽ താരമായി മമ്മൂട്ടി !!

സി ബി ഐ സീരിസിലെ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിന് ഇടയിൽ ആയിരുന്നു മമ്മൂട്ടിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. നേരിയ ജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിതീകരിച്ചത്. കൊച്ചിയിൽ പുരോഗമിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിർത്തി വെച്ചു. ആരോഗ്യ പരിശോധനയിൽ താരം പരിപൂർണ ആരോഗ്യവാനാണെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.


‍‘ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിരുന്നുവെങ്കിലും ഇന്നലെ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ പനി മാത്രമേയുള്ളു, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല. ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ വീട്ടില്‍ സ്വയം ഐസൊലേഷനിലാണ്. നിങ്ങള്‍ എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.മാസ്‌ക് ധരിക്കുക, പരമാവധി ശ്രദ്ധിക്കുക’.– അദ്ദേഹം കുറിച്ചു.

രണ്ടാഴ്ചയ്ക്ക് ശേഷം കോവിഡ് നെഗറ്റീവ് ആയിരിക്കുകയാണ് മമ്മൂട്ടി. പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആണെന്ന് വ്യക്തമായതിനെ തുടർന്ന് പൊതുപരിപാടികളിലും താരം പ്രത്യക്ഷപ്പെട്ട് തുടങ്ങി. കോവിഡ് നെഗറ്റീവ് ആയി ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം ഒരു പൊതുവേദിയിൽ ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Scroll to Top