വാര്‍ത്ത അറിഞ്ഞ് ആദ്യം വിളിച്ചത് സുരേഷ് ഗോപി, അമ്മയില്‍ നിന്നുള്ള രാജിയില്‍ മാറ്റമില്ല- ഹരീഷ് പേരടി.

താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ച തീരുമാനത്തില്‍ മാറ്റമില്ലെന്ന് നടന്‍ ഹരീഷ് പേരടി. സംഘടനയുടെ പ്രസിഡന്റിനും സെക്രട്ടറിയ്ക്കും രാജി അയച്ചുനല്‍കിയെങ്കിലും ആരും തന്നെ വിളിച്ചില്ലെന്നും സുരേഷ് ഗോപി മാത്രമാണ് അന്വേഷിച്ചതെന്നും ഹരീഷ് പേരടി കുറിച്ചു.കുറിപ്പിന്റെ പൂർണരൂപം :

A.M.M.A.യിൽ നിന്ന് ഞാൻ രാജി ഫെയ്സ് ബുക്കിൽ മാത്രമല്ല പ്രഖ്യാപിച്ചത്…പ്രസിണ്ടണ്ടിനും ജനറൽ സെക്രട്ടറിക്കും പേർസണൽ നമ്പറിലേക്ക് രാജി അയച്ചു കൊടുത്തു…A.M.M.A ക്ക് മെയിൽ ചെയ്യുകയും ചെയ്യതു..ഈ രണ്ടുപേരും എന്നെ വിളിച്ചിട്ടില്ല…പക്ഷെ ഈ രാജി വാർത്ത അറിഞ്ഞനിമിഷം ആദ്യം എന്നെ വിളിച്ചത് സുരേഷേട്ടനാണ്…ഇദ്ദേഹത്തിന്റെ രാഷ്ട്രിയത്തെ ഞാൻ പലപ്പോഴും വിമർശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എന്നോട് പറഞ്ഞു” നിങ്ങളെ പോലെയൊരാൾ ഇതിൽ നിന്ന് വിട്ടു പോകരുത്..സംഘടനയുടെ ഉള്ളിൽ നിന്ന് പോരാടണം” എന്ന് …

ഇനി അതിനുള്ളിൽ നിൽക്കുന്നതിൽ ഒരു അർത്ഥവുമില്ലെന്ന് പറഞ്ഞ് എല്ലാ ബഹുമാനത്തോടെയും സ്നേഹപൂർവ്വം ഞാൻ സുരേഷേട്ടന്റെ വാക്കുകളെ നിരസിച്ചു…എങ്കിലും പല സൂപ്പർ നടൻമാർക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാൻ നന്ദിയുള്ളവനാണ്…ഈ മനുഷ്യനെ ഓർക്കാതെ പോയാൽ അത് വലിയ നന്ദികേടാവും…A.M.M.Aയിൽ നിന്ന് ഒഴിവാക്കാണം എന്ന് പറഞ്ഞത് രാജി അംഗീകരിക്കണം എന്ന് തന്നെയാണ് …രാജി രാജിതന്നെയാണ്..അതിൽ മാറ്റമൊന്നുമില്ല;ഹരീഷ് പേരടി കുറിച്ചു

Scroll to Top