കെ.ജി.എഫ് താരം മോഹന്‍ ജുനേജ അ ന്തരിച്ചു; സംസ്കാരം ബെംഗളുരുവില്‍.

സൂപ്പര്‍ ഹിറ്റ് ചിത്രം കെ.ജി.എഫിലെ താരം മോഹന്‍ ജുനേജ അന്തരിച്ചു.അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിൽ ആയിരുന്നു.ബെംഗളുരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം.സംസ്കാരച്ചടങ്ങുകള്‍ ഇന്ന് ബെംഗളുരുവില്‍ നടക്കും.

കന്നഡയ്ക്ക്പുറമേ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.കെ.ജി.എഫിന്‍റെ രണ്ട് ഭാഗങ്ങളിലുമുള്ള മോഹന്‍റെ വേഷം ശ്രദ്ധേയമായിരുന്നു.കര്‍ണാടക തുംകൂര്‍ സ്വദേശിയായ മോഹന്‍ ബെംഗളുരുവിലാണ് പഠിച്ചതും സ്ഥിര താമസവും.

Scroll to Top