“മറ്റുള്ളവർ കളിയാക്കാൻ തുടങ്ങി; ടീച്ചർ കുറച്ച് ദിവസത്തേക്ക് തിരിച്ചുവരുമോ..? “; ഹരീഷ് പേരടി

കേരളത്തിലെ കോവിഡ് കേസുകളുടെ കണക്ക് ദിനംപ്രതി കൂടിവരുകയാണ്. ഇ സാഹചര്യത്തിൽ മുൻആരോഗ്യമന്ത്രി ശൈലജ ടീച്ചറെ തിരിച്ചുവിളിച്ച് നടൻ ഹരീഷ് പേരടി.ടീച്ചറുടെ വില ഇപ്പോഴാണ് മനസ്സിലാവുന്നതെന്നും രക്ഷിക്കാന്‍ കുറച്ച് ദിവസത്തേക്കേങ്കിലും തിരിച്ചു വരുമോ എന്നും ഹരീഷ് പേരടി ചോദിക്കുന്നു.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത് . കുറിപ്പിന്റെ പൂർണരൂപം :


ടീച്ചർ നിങ്ങൾ 3% ത്തിലേക്ക് എത്തിച്ച നമ്മുടെ സ്കൂളിന്റെ തോൽവി വിണ്ടും 19% ത്തിലേക്ക് എത്തി…മറ്റു സ്കൂളികളിലെ കുട്ടികളൊക്കെ ഞങ്ങളെ കളിയാക്കാൻ തുടങ്ങി…ടീച്ചറുടെ വില ഇപ്പോഴാണ് മനസ്സിലാവുന്നത്…നമ്മുടെ സ്കൂളിനെ രക്ഷിക്കാൻ കുറച്ച് ദിവസത്തേക്കേങ്കിലും തിരിച്ചു വരുമോ?..എന്ന് സ്കൂളിനെ സ്നേഹിക്കുന്ന ഒരു വിദ്യാർത്ഥി- ഹരീഷ് കുറിച്ചു .

Scroll to Top