പണ്ട് മെലിഞ്ഞതായിരുന്നു, ഇപ്പോൾ തടിച്ചു, കാരണം രോഗം,ട്രോളുകൾക്ക് മറുപടിയുമായി ഹർനാസ് സന്ധു.

ഇന്ത്യക്കാരിയായ മോഡലും, മിസ് യൂണിവേഴ്സ് 2021 സൗന്ദര്യമത്സരത്തിൽ കിരീടം നേടിയ വ്യക്തിയുമാണ് ഹർനാസ് സന്ധു. മിസ് യൂണിവേഴ്‌സ് നേടുന്ന ഇന്ത്യയിൽ നിന്നുള്ള മൂന്നാമത്തെ വനിതയാണ് ഹർനാസ് . മുൻപ് സന്ധു മിസ്സ് ദിവ യൂണിവേഴ്‌സ് 2021 കിരീടം നേടിയിരുന്നു. കൂടാതെ 2019-ലെ ഫെമിന മിസ് ഇന്ത്യ പഞ്ചാബ് ആയി കിരീടം നേടിയ സന്ധു, ഫെമിന മിസ് ഇന്ത്യ 2019-ൽ സെമിഫൈനലിസ്റ്റായും ഇടം നേടി.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷൈമിങ്ങിനെ കുറിച്ചാണ്.വണ്ണം വെച്ചതിൽ പുറത്ത് നിന്നും കേൾക്കേണ്ടി വന്ന പരിഹാസങ്ങളും അതിനുള്ള കാരണവും വ്യക്തമാക്കുകയാണ് ഹർനാസ്.ലാക്മെ ഫാഷന്‍ വീക്കില്‍ നിന്നുള്ള ലുക്കാണ് വിമര്‍ശനത്തിന് വഴിവച്ചത്. ചില സാമൂഹ്യവിരുദ്ധര്‍ ത ടിച്ചിയെന്ന് വിളിച്ചു പരിഹസിക്കുകയായിരുന്നു.ഇതേതുടർന്ന് ഹർനാസ് സംസാരിച്ചത് ഇങ്ങനെ,

സിലിയാക് എന്ന രോഗമാണ് വണ്ണം വയ്ക്കുന്നതിന് കാരണം. ഗോതമ്പ്, ബാര്‍ലി തുടങ്ങിയ ധാന്യങ്ങളില്‍ അടങ്ങിയ ഗ്ലൂട്ടന്‍ ശരീരത്തിലെത്തുക വഴിയാണ് ചില ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത്. ചിലരിലുണ്ടാകുന്ന ഗ്ലൂട്ടന്‍ അലര്‍ജി വണ്ണം കുറക്കാനോ കൂട്ടാനോ സാധ്യതയുണ്ട്. ഗോതമ്പ് അടങ്ങിയ ഭക്ഷണങ്ങളും മറ്റ് ചിലതും ഇതുകാരണം കഴിക്കാന്‍ പറ്റില്ല. നേരത്തെ ഞാൻ മെലിഞ്ഞതായിരുന്നു പ്രശ്നം. ഇപ്പോള്‍ മറിച്ചും.

VIDEO

Scroll to Top