ഭാവന സന്തോഷവതിയും ശക്തയും ആയിരിക്കുന്നതിൽ സന്തോഷം,ചാക്കോച്ചന്റെ ഇസയ്ക്ക് ചുംബനം നൽകി ഭാവന.

മലയാളചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയത്. അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി നല്ലകഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചു.ചോക്ലേറ്റ് നായകൻ എന്നും താരം അറിയപ്പെടുന്നു.മകൻ ഇസഹാക് ജനിച്ചതും എല്ലാം തന്നെ താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചിരുന്നു.

തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകാരുമായി പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് കുഞ്ചാക്കോയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.അപ്രതീക്ഷിതമായി കുഞ്ചാക്കോ ഭാവനയെ കണ്ടപ്പോൾ ഉള്ള ഫോട്ടോസ് ആണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്.മകൻ ഇസഹാകിനെ എടുത്ത് വെച്ച് ഉമ്മ നൽകുന്ന ചിത്രത്തിനൊപ്പം കുഞ്ചാക്കോ കുറിച്ചത് ഇങ്ങനെ,

എന്റെ ഉറ്റ ചങ്ങാതിയുമായുള്ള സഹകരണം ഒരുപാട് മിസ്സ് ചെയുന്നു.പക്ഷെ എന്റെ ആൺകുട്ടിയ്ക്ക് ഭാവനയെ സർപ്രൈസ് കണ്ടുമുട്ടലിലൂടെ ഭാവന ചേച്ചിയെ കാണാൻ സാധിച്ചു.വളരെ സന്തോഷവാതിയായും ശക്തനായും കണ്ടതിൽ എനിക്ക് സന്തോഷമുണ്ട്. എല്ലാം നന്മകളും പ്രാർത്ഥനകളും നേരുന്നു.നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top