തട്ടമിട്ട് മൊഞ്ചത്തിയായി ദിൽഷ ;‘ഹിജാബ് മനോഹരമാണെന്ന് താരം !! വൈറൽ ഫോട്ടോസ്

ബിഗ്ബോസ് ടൈറ്റിൽ വിന്നർ ദിൽഷ പ്രസന്നൻ എന്ന താരത്തെ അറിയാത്തവർ ആയി ഒരു മലയാളിയും കാണില്ല. അത്രയ്ക്ക് ആരാധകർ ആണ് ബിഗ്ബോസിലൂടെ ദിൽഷ നേടിയത്. എന്നാൽ അതുപോലെ തന്നെ ദിൽഷയെ വിമർശിക്കുന്നവരും ഉണ്ട്. റോബിനുമായുള്ള പ്രശ്നങ്ങളും അതിന് ശേഷമുള്ള ഓരോ കാര്യങ്ങളും ആണ് അതിന് കാരണം. പലരും ദിൽഷ ഈ സമ്മാനത്തിന് അർഹത അല്ല എന്ന് വരെ പറഞ്ഞു.എന്നാൽ അതൊന്നും തന്നെ ദിൽഷ കാര്യമായി എടുക്കുന്നില്ല.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.പോസ്റ്റ്‌ ചെയുന്ന ഫോട്ടോയും വീഡിയോയുമെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് ആണ്.പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ദില്ഷാ പങ്കുവെച്ചിരിക്കുന്നത്.ഹിജാബ് ധരിച്ച് മനോഹരിയായാണ് ദിൽഷ ചിത്രങ്ങളിൽ.

‘ഹിജാബ് മനോഹരമാണ് അതിനാൽ അത് മനോഹരമാക്കുക’ എന്നാണ് ചിത്രങ്ങൾക്കൊപ്പം ദിൽഷ കുറിച്ചിരിക്കുന്നത്.വിപിൻ നായർ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top