വീട്ടുമുറ്റത്തെ അബിയുപ്പഴം കൂടയിലാക്കി നടി ഹണി റോസ് ; വിഡിയോ

വിനയൻ സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ‘ബോയ്‌ ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് ഹണി റോസ്.മലയാളത്തിൽ കൂടാതെ തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.തുടർന്ന് ‘മുതൽ കനവെ’ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ജനശ്രദ്ധ ആകർഷിച്ചു.ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വൺ ബൈ ടു, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, റിംഗ് മാസ്റ്റർ, ബഡി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ഹണി റോസ് ‘മൈ ഗോഡ്‘, ‘സർ സി.പി‘ എന്നീ ചിത്രങ്ങളിൽ യഥാക്രമം സുരേഷ് ഗോപിയുടെയും ജയറാമിന്റെയും നായികയായും വേഷമിട്ടു.

ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.വീട്ടുമുറ്റത്തെ തോട്ടത്തില്‍ നിന്നും അബിയുപ്പഴങ്ങള്‍ പറിക്കുന്ന വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്.ആമസോണ്‍ കാടുകളില്‍ നിന്നും കേരളക്കരയിലെത്തിയ അബിയു എന്ന പഴമാണ് ഹണി റോസ് കൂടയിലാക്കിയത്. സപ്പോട്ട കുടുബത്തിലെ അംഗമാണ് അബിയു.

വെളുത്ത മാംസളമായ ഉള്‍ഭാഗത്തോടെയുള്ള അബിയു പഴത്തിന് ഇളനീര്‍ കാമ്പിന്‍റെയും പൈനാപ്പിളിന്‍റെയും രുചിയാണെന്നാണ് രുചിച്ചവരുടെ അനുഭവ സാക്ഷ്യം. പോഷകസമൃദ്ധമായ ഇവ കഴിച്ചാൽ ദാഹം മാറി ഉൻമേഷമുണ്ടാകും.ഇളം മഞ്ഞ നിറത്തിലുള്ള പഴം കണ്ട പലരും അതിന്‍റെ ആകര്‍ഷണം കൊണ്ടും കൗതുകം കൊണ്ടും പഴമേതാണെന്ന ചോദ്യവും താഴെ ചോദിച്ചു. അബിയു എന്ന പേര് പരിചിതമല്ലാത്ത നിരവധി പേരാണ് പഴം തിരക്കി താരത്തിനടുത്തെത്തിയത്.

Scroll to Top