കർണാടകയിൽ ‘പോസ്റ്റ്മാൻ’ ചാക്കോച്ചന് ആശംസകൾ നേർന്ന് താരങ്ങൾ ; എല്ലാം സെറ്റ് ആയെന്ന് ചാക്കോച്ചൻ !!

പോസ്റ്റ് മാനായിട്ട് ജോലി ലഭിച്ച സന്തോഷം പങ്കുവെച്ച് നടൻ കുഞ്ചാക്കോ ബോബൻ. കർണാടകയിൽ സർക്കാർ സർവീസിൽ തന്നെ ജോലി ലഭിച്ചിരിക്കുകയാണ് ഈ വിവരം ചാക്കോച്ചൻ തന്നെയാണ് ഔദ്യോഗിക പേജിലൂടെ പങ്കുവച്ചത്.സകരമായ ഈ പോസ്റ്റ് ഇപ്പോൾ വൈറലാണ്.വിവിധ െതാഴിൽ മേഖലകളെ പരിചയപ്പെടുത്തുന്ന ഒരു പേജിലാണ് ചാക്കോച്ചനും ഇടം പിടിച്ചത്. കൂട്ടത്തിൽ പൊലീസ്,, അധ്യാപകർ, നഴ്സ്, ഡ്രൈവർ എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ മേഖലകളിലെയും ജീവനക്കാരെ പോസ്റ്ററിൽ കാണാം.

ഇക്കൂട്ടത്തിൽ പോസ്റ്റ്മാനായി നൽകിയിരിക്കുന്ന മുഖം കുഞ്ചാക്കോ ബോബന്റേയാണ്. അദ്ദേഹത്തിന്റെ ഒരു സിനിമയിലെ പോസ്റ്റ്മാൻ വേഷത്തിലുള്ള ചിത്രമാണ് കൂട്ടത്തിൽ ഉൾപ്പെടുത്തിയത്.അങ്ങനെ കർണാടകയിൽ ഗവണ്മെന്റ് ജോലിയും സെറ്റ് ആയി, പണ്ട് കത്തുകൾ കൊണ്ട് തന്ന പോസ്റ്മാന്റെ പ്രാർത്ഥന ‘ എന്നാണ് ചിത്രം പങ്കുവെച്ച് ചാക്കോച്ചൻ കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായിഎത്തിയിരിക്കുന്നത് . സ്ഥിര വരുമാനമുള്ള ജോലി ആയല്ലോ, നാളെ ശമ്പളം കിട്ടുമല്ലോ എന്നൊക്കെ താരങ്ങൾ തന്നെ കുറിക്കുന്നു.

മലയാളചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയത്. അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി നല്ലകഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചു.ചോക്ലേറ്റ് നായകൻ എന്നും താരം അറിയപ്പെടുന്നു.2005 ഏപ്രിൽ 2-ന് തന്റെ കാമുകിയായ പ്രിയ ആൻ സാമുവേലിനെ അദ്ദേഹം വിവാഹം ചെയ്തു. പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ 2019 ഏപ്രിൽ 17-ന് ഇവർക്ക് ഒരു മകൻ ജനിച്ചു. ഇസ്ഹാക്ക് എന്നാണ് മകന്റെ പേര്.സോഷ്യൽ മീഡിയയിലൂടെ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്.മകന്റെ വളർച്ചകളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.അതിനെല്ലാം തന്നെ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.

Scroll to Top