മാലേയം മാറോടലിഞ്ഞു; മുണ്ടും ബ്ലൗസിൽ മലയാളി മങ്കയായി ഹണി റോസ്!! വൈറൽ വിഡിയോ

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഹണി റോസ്. നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ ഹണി റോസിന് സാധിച്ചിട്ടുണ്ട്. 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത് എങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു. പിന്നീട് തെലുങ്കിലും തമിഴിലും എല്ലാം താരം വേഷമിട്ടു.

തൊടുപുഴ സ്വദേശിയായ ഹണിറോസ് മലയാളസിനിമയിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.കനൽ “, “ഇട്ടിമാണി മെയിഡ് ഇൻ ചൈന”, “ബിഗ് ബ്രദർ” എന്നീ സിനിമകളിൽ മോഹൻലാലിനോടൊപ്പം, “ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്” എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം, “സർ സിപി” എന്ന സിനിമയിൽ ജയറാമിന്റെ നായികയായി, “മൈ ഗോഡ്” എന്ന സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായി.റിങ് മാസ്റ്ററിൽ” ദിലീപിന്റെ നായികയായി അഭിനയിക്കാൻ ഹണി റോസിന് സാധിച്ചു.സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഫോട്ടോകൾ വൈറൽ ആകാറുണ്ട്.

ഇൻസ്റ്റാഗ്രാമിൽ 13 ലക്ഷം ഫോള്ളോവെർസ് ആണ് താരത്തിനുള്ളത്.അതുപോലെ തന്നെ ഉത്ഘാടന വേദികളിൽ ഇപ്പോൾ താരം സർവസാധാരണമാണ്.താരം എത്തുമ്പോൾ കാണാനായി നിരവധി പേരാണ് എത്തുന്നത്.ബാലയ്യയോടൊപ്പം വീര സിംഹ റെഡ്ഡി എന്ന സിനിമയില്‍ അഭിനയിച്ചതിലൂടെ തെലുങ്ക് മണ്ണിലും ഹണി റോസിന് ആരാധകരെ കിട്ടി.റാണി എന്ന സിനിമയിലാണ് ഹണി അവസാനമായി അഭിനയിച്ചിരിക്കുന്നത്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്.

മുണ്ടും ബ്ലൗസും ധരിച്ച് നാടൻ ലുക്കിലാണ് താരം.താരത്തിൻറെ വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.മാലേയം മാ റോടലിഞ്ഞും എന്ന ഗാനത്തിനനൊപ്പമുള്ള വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.രാഹുൽ നമോയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ബൽജിത്ത് ആണ് വിഡിയോ എടുത്തിരിക്കുന്നത്.ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമന്റുമായി എത്തിയത്.

Scroll to Top