‘കറുപ്പ് സാരിയിൽ അതീവ ഗ്ലാമറസ് ലുക്കിൽ ശ്രിന്ദ; ഫോട്ടോയിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ !!

1983 എന്ന നിവിൻ പോളി ചിത്രത്തിലൂടെ ആരാധകർ ഏറ്റെടുത്ത താരമാണ് ശ്രിന്ദ. നിവിൻ പോളിയുടെ നായികയായി എത്തിയ കഥാപാത്രം ശ്രിന്ദയ്ക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തു. 2010 ൽ ഫോർ ഫ്രെണ്ട്സ് എന്ന സിനിമയിലൂടെ ആണ് ശ്രിന്ദ അഭിനയ രംഗത്തേക്ക് എത്തുന്നത്. 22 ഫീമയിൽ കോട്ടയം എന്ന സിനിമയിലെ ജിൻസി എന്ന കഥാപാത്രമാണ് ശ്രിന്ദക്ക് കൂടുതൽ അവസരങ്ങൾ നേടിക്കൊടുത്തത്.

ഡബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും ഏറെ ശ്രദ്ധ നേടുവാൻ താരത്തിനു സാധിച്ചു.പാപ്പച്ചൻ ഒളുവിലാണ് ശ്രിന്ദയുടെ അവസാനമിറങ്ങിയ ചിത്രം.നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന താരം നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്.

സാരിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.കറുപ്പ് സാരിയിൽ ഗ്ലാമറസ് ലുക്കിലാണ് താരം.മേധ എന്ന ബ്രാൻഡിന്റെ മനോഹരമായ സാരിയിൽ ഉള്ള താരത്തിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് പാർവതി പ്രസാദ് ആണ്.നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top