മലപ്പുറത്തെ പ്രേക്ഷകരെ രോമാഞ്ചം കൊള്ളിച്ച് പ്രിൻസസ് ലുക്കിൽ ഹണിറോസ് ഉത്ഘാടന വേദിയിൽ.

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഹണി റോസ്. നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ ഹണി റോസിന് സാധിച്ചിട്ടുണ്ട്. 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത് എങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു.പിന്നീട് തെലുങ്കിലും തമിഴിലും എല്ലാം താരം വേഷമിട്ടു.തൊടുപുഴ സ്വദേശിയായ ഹണിറോസ് മലയാളസിനിമയിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

“കനൽ “, “ഇട്ടിമാണി മെയിഡ് ഇൻ ചൈന”, “ബിഗ് ബ്രദർ” എന്നീ സിനിമകളിൽ മോഹൻലാലിനോടൊപ്പം, “ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്” എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം, “സർ സിപി” എന്ന സിനിമയിൽ ജയറാമിന്റെ നായികയായി, “മൈ ഗോഡ്” എന്ന സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായി.“റിങ് മാസ്റ്ററിൽ” ദിലീപിന്റെ നായികയായി അഭിനയിക്കാൻ ഹണി റോസിന് സാധിച്ചു.സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഫോട്ടോകൾ വൈറൽ ആകാറുണ്ട്.ഇൻസ്റ്റാഗ്രാമിൽ 13 ലക്ഷം ഫോള്ളോവെർസ് ആണ് താരത്തിനുള്ളത്.അതുപോലെ തന്നെ ഉത്ഘാടന വേദികളിൽ ഇപ്പോൾ താരം സർവസാധാരണമാണ്.

താരം എത്തുമ്പോൾ കാണാനായി നിരവധി പേരാണ് എത്തുന്നത്. ആളുകൾക്ക് കാണാനുള്ള ആവേശമാണ്.ഇപ്പോഴിതാ വൈറൽ ആകുന്നത് പെരുന്തൽമണ്ണയിൽ എത്തിയപ്പോൾ ഉള്ള താരത്തിന്റെ ലുക്ക്‌ ആണ്.മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ അറ്റ് ലെസ്സ് എന്ന സ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിനാണ് ഹണി എത്തിയത്. ഹോട് ആൻഡ് സിംപിൾ ലുക്കിലുള്ള ഗൗൺ ആണ് താരം ധരിച്ചത്. നിരവധി പേരാണ് ഈ ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top