വിവാഹ ശേഷം സാരിയുടെയും ആഭരണത്തിന്റെയും പ്രത്യേകത പങ്കുവെച്ച് ഉത്തര ശരത്!!വിഡിയോ

നടി ആശ ശരത്തിന്റെ മകളും നര്‍ത്തകിയും നടിയുമായ ഉത്തര ശരത് വിവാഹിതയായി. ആദിത്യയാണ് വരന്‍. അങ്കമാലിയ്ക്കടുത്ത് കറുകുറ്റിയിലുള്ള അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹത്തിൽ നിരവധി താരങ്ങൾ പങ്കെടുത്തു. മുംബൈയിൽ ജൂഹു ബീച്ചിന് സമീപമുള്ള ഹോട്ടലിൽ വിവാഹ റിസപ്ഷനും നടക്കും.ട്രഡീഷണൽ രീതിയിലുള്ള ആഭരണത്തിൽ അതീവ സുന്ദരിയായാണ് താരം എത്തിയത്.സാരി സെലക്ട് ചെയ്യുന്നതിന്റെ വിഡിയോ താരം യുട്യൂബിൽ പങ്കുവെച്ചിരുന്നു.

ക്രീം മെറൂൺ കോമ്പിനേഷനിലുള്ള സാരിയാണ് ഉത്തര അണിഞ്ഞിരുന്നത്.ആഭരങ്ങളുടെ പ്രേത്യേകത്തെകുറിച്ചും ഉത്തര വിവാഹ ശേഷം പങ്കുവെച്ചു.എല്ലാം ഒരു തീമിൽ ആണ് ചെയ്തത്.അമ്മയുടെ തീരുമാനമാണ് എല്ലാ ഫങ്ഷനും.ആഭരണങ്ങൾ ചെയ്തിരിക്കുന്നത് ഗണപതി,സരസ്വതി ,ലക്ഷ്മി ദേവിയുടെ മോഡലിൽ അനുഗ്രഹത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തത്.കൃഷ്ണൻ രാധയും ഒരുമിക്കുന്ന തീമിലാണ് എല്ലാം ഡിസൈൻ ചെയ്തത് എന്ന് ഉത്തര പറഞ്ഞു.ഉത്തരയുടെ മെഹന്ദി, ഹൽദി സംഗീത് നൈറ്റ് പോലെ വിവാഹാഘോഷവുമായി ബന്ധപ്പെട്ട് മറ്റ് ചടങ്ങുകൾ നടന്നിരുന്നു.കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഉത്തരയുടെ വിവാഹനിശ്ചയം.

ഉത്തര അമ്മയ്ക്കൊപ്പം നൃത്തവേദികളിൽ സജീവമാണ്. മെക്കാനിക്കൽ എൻജിനീയറായ ഉത്തര ഖെദ്ദ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ആശ ശരത്തും ഈ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. 2021ലെ മിസ് കേരള റണ്ണർഅപ്പ് കൂടിയായിരുന്നു ഉത്തര. ബിസിനസ് അനലിറ്റിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയിരുന്നു.കീർത്തനയാണ് ആശ ശരത്തിന്റെ രണ്ടാമത്തെ മകൾ. കാനഡയിലെ വെസ്റ്റേൺ സർവകലാശാലയിൽ നിന്നും സിന്തറ്റിക് ബയോളജിയിലാണ് കീർത്തന ബിരുദം നേടിയിരിക്കുന്നത്.

മിനിസ്ക്രീനിലൂടെ മലയാളപ്രേക്ഷകരുടെ പ്രിയ താരമാണ് ആശാ ശരത്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം.സക്കറിയയുടേ ഗർഭിണികൾ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയ താരമാണ് ആശാ ശരത്ത്. നിഴലും നിലാവും പറയുന്നത് എന്ന ടെലിഫിലിം ആണ് ആദ്യം ചെയ്തത്. ഈ ടെലിഫിലിമിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് ആശ നേടി.ഇതിനു ശേഷം കുങ്കുമപ്പൂവ് എന്ന പരമ്പരയിൽ ജയന്തി എന്ന പോലീസ് ഓഫീസർടെ വേഷം ചെയ്ത് ശ്രദ്ധേയയായി.

Scroll to Top