ഇന്ദ്രൻസിന്റെ മികച്ച ഭാവപകര്‍ച്ച മറ്റ് അഭിനേതാക്കളില്‍ കാണാന്‍ കഴിഞ്ഞ ജൂറികൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ, വിമർശനവുമായി സോഷ്യൽ മീഡിയ.

അമ്പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.ജോജു ജോര്‍ജും ബിജു മേനോനും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.എന്നാൽ ഹോമിലെ അഭിനയത്തിന് ഇന്ദ്രൻസിന് അവാർഡ് നൽകാതിരുന്നതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറെയാണ്.നടി രമ്യാ നമ്പീശന്‍, കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍, ടി സിദ്ദിഖ് തുടങ്ങി ഒട്ടനവധിപേര്‍ ഇന്ദ്രന്‍സാണ് പുരസ്‌കാരത്തിന് അര്‍ഹനെന്ന് ചൂണ്ടിക്കാട്ടിയത്.ഇന്ദ്രന്‍സിന്റെ ചിത്രം പങ്കുവച്ച്, ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍ എന്നാണ് രമ്യ കുറിച്ചത്.

ഹൃദയം കവര്‍ന്ന അഭിനയ പ്രതിഭയുടെ ഹോം എന്ന സിനിമയിലെ ഈ പുഞ്ചിരിയോളം മികച്ച ഭാവ പകര്‍ച്ച മറ്റ് അഭിനേതാക്കളില്‍ കാണാന്‍ കഴിഞ്ഞ ജൂറിക്ക് പ്രത്യേക അഭിനന്ദനങ്ങൾ എന്ന് ടി സിദ്ധിക്ക് കുറിച്ചു.അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന് കുറിച്ച ഷാഫി പറമ്പില്‍ ഇന്ദ്രന്‍സിന്റെ ചിത്രമാണ് പോസ്റ്റ് ചെയ്തത്. ‘ജനഹൃദയങ്ങളില്‍’ മികച്ച നടന്‍ എന്നും എന്നും ഇന്ദ്രന്‍സ് ആണ് തുടങ്ങി നിരവധി പ്രതികരണങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ എത്തിയത്.

ഭൂതകാലത്തിലെഎന്നും ഇന്ദ്രന്‍സ് ആണ് തുടങ്ങി നിരവധി പ്രതികരണങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ എത്തിയത്.അഭിനയത്തിന് മികച്ച നടിയായി രേവതിയെ തെരഞ്ഞെടുത്തു. ആര്‍ക്കറിയാം എന്ന ചിത്രത്തിലെ പ്രകടനമാണ് ബിജു മേനോന് നേട്ടമായത്. മധുരം, ഫ്രീഡം ഫൈറ്റ്, നായാട്ട് എന്ന ചിത്രങ്ങളിലെ അഭിനയമാണ് ജോജുവിന് മികച്ച നടനുള്ള പുരസ്‌കാരം നേടികൊടുത്തത്.ജോജിയിലൂടെ ദിലീഷ് പോത്തന്‍ മികച്ച സംവിധായകനായി. ആവാസവ്യൂഹം മികച്ച ചിത്രവുമായി തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച പിന്നണി ഗായികയായി സിത്താര കൃഷ്ണകുമാറിനെയും തെരഞ്ഞെടുത്തു.രണ്ടാമത്തെ ചിത്രം ചവിട്ട്, സജാസ് രഹ്മാന്‍ ഷിനോസ് റഹ്മാന്‍. മികച്ച അവലംബിത തിരക്കഥ: ശ്യാം പുഷ്‌കരന്‍ (ചിത്രം ജോജി). മികച്ച തിരക്കഥാകൃത്ത് കൃഷാന്ത് (ചിത്രം ആവാസവ്യൂഹം). മികച്ച ഛായാഗ്രഹണം മധു നീലകണ്ഠന്‍ (ചിത്രം ചുരുളി). ജനപ്രിയ കാലമൂല്യ ചിത്രമായി ഹൃദയം തെരഞ്ഞെടുത്തു. മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്: ദേവി (ചിത്രം: ദൃശ്യം 2 (കഥാപാത്രം: റാണ

FACEBOOK POST

FACEBOOK POST

Scroll to Top