‘മാജിക് മൊമന്റ്സ് വിത്ത് മജീഷ്യൻ’;ക്യാമറയുമായി ഇസഹാക്ക്; ഫോണിൽ പകർത്തി മോഹൻലാൽ !!

ചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയത്. അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താരമാണ് കുഞ്ചാക്കോ ബോബൻ.നിരവധി നല്ലകഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചു.മലയാളികൾക്കെന്നും ചോക്ലേറ്റ് നായകനാണ് നടൻ കുഞ്ചാക്കോ ബോബൻ. ഒരുകാലത്ത് റൊമാന്റിക്ക് സിനിമകൾ എന്നുപറഞ്ഞാൽ മലയാളികൾക്ക് അത് ചാക്കോച്ചൻ സിനിമകൾ തന്നെയായിരുന്നു.2005 ഏപ്രിൽ 2-ന് തന്റെ കാമുകിയായ പ്രിയ ആൻ സാമുവേലിനെ അദ്ദേഹം വിവാഹം ചെയ്തു.പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ 2019 ഏപ്രിൽ 17-ന് ഇവർക്ക് ഒരു മകൻ ജനിച്ചു.

ഇസ്ഹാക്ക് എന്നാണ് മകന്റെ പേര്.സോഷ്യൽ മീഡിയയിലൂടെ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്.മകന്റെ വളർച്ചകളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.അതിനെല്ലാം തന്നെ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.മോഹൻലാലും, മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും രമേശ് പിഷാരടിയും പാരിസിൽ ഒരുമിച്ചതിന്റെ ദൃശ്യങ്ങൾ സമുഹമാധ്യമങ്ങളിൽ നിറയുന്നു. ഇക്കൂട്ടത്തിൽ മകൻ ഇസഹാക്കിനൊപ്പം മോഹൻലാലിന്റെ രസകരമായൊരു നിമിഷം പങ്കുവെക്കുകയാണ് കുഞ്ചാക്കോ ബോബൻ.

മാജിക് മൊമന്റ്സ് വിത്ത് മജീഷ്യൻ എന്ന കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബൻ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു ടോയ് ക്യാമറയുമായി മോഹൻലാലിനരികെ നിൽക്കുകയാണ് കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്ക്. കളിച്ചുകൊണ്ടു നിൽക്കുന്ന ഇസഹാക്കിനെ തന്റെ മൊബൈലിൽ പകർത്തുകയാണ് മോഹൻലാൽ.

ആദ്യം പങ്കുവെച്ചിരിക്കുന്ന ചിത്രം ഇസഹാക്ക് ക്യാമറയും കൊണ്ട് ചിത്രം പകർത്തുന്നതാണെങ്കിൽ അടുത്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബനും മോഹൻലാലും ഒന്നിച്ചുനിൽക്കുന്നതാണ് ചാക്കോച്ചൻ പങ്കുവെച്ചിരിക്കുന്നത്.ചാക്കോച്ചൻ പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധി പേർ കമൻറ്മായി എത്തുന്നുണ്ട്.

Scroll to Top