‘ലോക്ക് ആയി ഗയ്സ്’; വിവാഹനിശ്ചയ ചിത്രങ്ങൾക്കൊപ്പം സന്തോഷം പങ്കുവച്ച് ഭാഗ്യ സുരേഷ് !!ഫോട്ടോ

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയാകുന്നു. ശ്രേയസ് മോഹനാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽവച്ചായിരുന്നു ചടങ്ങ് നടന്നത്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്.വിവാഹനിശ്ചയം കഴിഞ്ഞ വിവരം പ്രേക്ഷകരുമായി പങ്കുവച്ച് ഭാഗ്യ.

പ്രതിശ്രുത വരൻ ശ്രേയസ് മോഹന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി റീ ഷെയർ ചെയ്തുകൊണ്ടായിരുന്നു ഭാഗ്യ ഈ സന്തോഷം പങ്കുവച്ചത്.‘ലോക്ക് ആയി ഗയ്സ്’ എന്നായിരുന്നു ഭാഗ്യയുമൊത്തുള്ള ചിത്രം പങ്കുവച്ച് ശ്രേയസ് കുറിച്ചത്.ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിൽനിന്നുമാണ് ഭാഗ്യ ബിരുദം പൂർത്തിയാക്കിയത്.യുബിസി സൗഡെർ സ്കൂൾ ഓഫ് ബിസിനസിലായിരുന്നു പഠനം.

ബിരുദദാന ചടങ്ങിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സുരേഷ് ഗോപി–രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ.

Scroll to Top