വിനായകന് പകരം മമ്മൂക്ക വില്ലനായി വന്നിരുന്നെങ്കില്‍ മിനിമം 500 കോടി എങ്കിലും കിട്ടിയേനെ;ഒമര്‍ലുലു

രജനികാന്തിനെ നായകനാക്കി നെൽസണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ജയിലറിന് വൻ തോതിലുള്ള പോസിറ്റീവ് പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. രജനിയുടെ മുത്തുവേൽ പാണ്ഡ്യനും മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രവും ശിവരാജ് കുമാറിന്റെ കഥാപാത്രവും ജനങ്ങൾ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു.തലൈവരുടെ വിളയാട്ടം പ്രശംസനീയമായി.രജനികാന്ത് നായകനായി എത്തിയ ചിത്രത്തിൽ പ്രതിനായക വേഷത്തിൽ ആയിരുന്നു വിനായകൻ എത്തിയത്. വർമ്മ എന്ന വില്ലനായി മാസ് പ്രകടനമാണ് വിനായകൻ കാഴ്ചവച്ചിരിക്കുന്നത്.

തനിക്ക് കിട്ടുന്ന ഏത് റോളും മികച്ചതാക്കുന്ന വിനായകൻ ഈ വേഷവും അതി ​ഗംഭീരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഒരുനിമിഷത്തിൽ രജനികാന്തിനൊപ്പമോ അതിന് മുകളിലോ ഉള്ള പ്രകടനം ആയിരുന്നു വിനായകന്റേത് എന്നാണ് പ്രേക്ഷകാഭിപ്രായം. ഇപ്പോഴിതാ ജയിലറിനെ കുറിച്ച് സംവിധായകന്‍ ഒമര്‍ ലുലു പങ്കുവച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്. ആദ്യം പ്ലാന്‍ ചെയ്തത് പോലെ വിനായകന് പകരം മമ്മൂട്ടി വില്ലനായി വന്നിരുന്നുവെങ്കില്‍ പടത്തിന് ഡബിള്‍ ഇംമ്പാക്ട് ഉണ്ടാകുമായിരുന്നു.

എങ്കില്‍ മിനിമം ഒരു 500 കോടി എങ്കിലും ബോക്സ് ഓഫീസ് കളക്ഷന്‍ നേടുമായിരുന്നു എന്നാണ് ഒമര്‍ ലുലു പറയുന്നത്.ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :
ജയിലർ നെൽസൺ എന്ന ഡയറക്‌ട്റുടെ ഗംഭീര തിരിച്ചുവരവ്വ്✌️രജനി അണ്ണന്റെ സ്വാഗ് ഒന്നു പറയാനില,പിന്നെ ലാലേട്ടൻ ശിവരാജ് കുമാർ വിനായകൻ കിട്ടിയ വേഷം നല്ലവണ്ണം ചെയ്തുവെങ്കിലും,

ആദ്യം പ്ളാൻ ചെയ്‌ത പോലെ വിനായകനു പകരം മമ്മുക്ക വില്ലനായി വന്നിരുന്നുവെങ്കിൽ പടത്തിന് ഒരു ഡബിൾ ഇംമ്പാക്ക്റ്റ് കിട്ടിയേനെ അങ്ങനെയാണെങ്കിൽ മിനിമം ഒരു 500 കോടി എങ്കിലും ബോക്‌സ് ‌ഓഫീസ് കളക്ഷൻ വന്നേനെ
Pakka Entertaintment

Scroll to Top