കാടിനുള്ളിലെ പുഴയിൽ നീരാടി അമല പോൾ.

സംവിധായകൻ ലാൽ ജോസ് തന്റെ നീലത്താമര എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് അമല പോൾ . നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങൾ ലഭിച്ചില്ല. പിന്നീട് തമിഴിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി.

പിന്നീട് മൈന എന്ന സിനിമയിലൂടെ മുൻ നിരയിലേയ്ക്ക് എത്തുകയും ചെയ്തു.മൈന ഒട്ടേറെ പുരസ്കാരങ്ങൾ നേടി.2011 ഇൽ ഇത് നമ്മുടെ കഥ എന്ന മലയാളം സിനിമയിൽ അഭിനയിച്ചു.തുടർന്ന് വികടകവി എന്ന തമിഴ് സിനിമയിലും. കുറഞ്ഞ ബഡ്ജറ്റിലുള്ള ഈ സിനിമകൾ ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം വിക്രം നായകനായ ദൈവതിരുമകൾ എന്ന ചിത്രത്തിൽ അഭിനയിച്ചു.

തെലുങ്കിൽ രാം ഗോപാൽ വർമ്മയുടെ ബേജവാദായിൽ വേഷം ചെയ്ത് തെലുഗു സിനിമാ ലോകത്ത് പേരെടുത്തു.സോഷ്യൽ മീഡിയയിൽ സജീവമായ താരം വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. മലയാളത്തിൽ പൃഥ്വിരാജിന് ഒപ്പമുള്ള ആടുജീവിതമാണ് അമലയുടെ അടുത്ത സിനിമ.ക്രിസ്റ്റഫറിലായിരുന്നു അമല അവസാനമായി അഭിനയിച്ചത്. ഇപ്പോഴിത വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.

കാടിനുള്ളിലെ പുഴയിൽ കുളിക്കുകയാണ് താരം.മൂന്ന് മാസങ്ങൾക്ക് ശേഷം തിരികെ എത്തിയിരിക്കുകയാണ് അമല.ബിക്കിനി ധരിച്ച് ആണ് താരം എത്തിയിരിക്കുന്നത്.പ്രകൃതി ഭംഗി ആസ്വദിക്കുന്ന താരത്തെയാണ് കാണുന്നത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top