നിറവയറിൽ ജിമ്മിൽ നിന്നുള്ള വീഡിയോ പങ്കുവച്ച് കാജൽ അഗർവാൾ.!! വിഡിയോ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് കാജൽ അഗർവാൾ. ബോളിവുഡിലൂടെയാണ് നടി സിനിമ കരിയർ ആരംഭിച്ചതെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടത് തെന്നിന്ത്യൻ സിനിമയിലൂടെയായിരുന്നു.എസ് എസ് രാജമൗലി സംവിധാനം ചെയ്ത മഗധീര എന്ന ചിത്രത്തിന് ശേഷമാണ് കാജളിന്റെ കരിയര്‍ തെളിഞ്ഞത്. മൂന്ന് വർഷത്തെ പ്രണയത്തിനും ഏഴ് വർഷത്തെ സൗഹൃദത്തിനും ഒടുവിലാണ് കാജൽ അഗർവാളും കിച്ച്ലുവും വിവാഹിതരായത്. ഇക്കഴിഞ്ഞ ഒക്ടോബർ 30 നാണ് വിവാഹിതരായത്. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ച് മുംബൈയിൽ വച്ചായിരുന്നു വിവാഹം.

ഇന്റീരിയർ ഡിസൈൻ, വീട് അലങ്കാരം തുടങ്ങിയവക്കുള്ള ഈ-കോമേഴ്‌സ് പ്ലാറ്റ്ഫോമായ ഡിസെൺ ലിവിങ്ങിന്റെ സ്ഥാപകനാണ് ഗൗതം കിച്ച്ലു.പ്രേക്ഷകർക്ക് സുപരിചിതയും ഒരുപാട് ഫോളോവേഴ്സുമുള്ള താരമാണ് കാജൽ.ബോളിവുഡിലും അരങ്ങേറ്റം കുറിച്ച കാജൽ അഗർവാൾ ഇപ്പോൾ തമിഴിലും തെലുങ്കിലും തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച നടിയാണ്. സിംഗം, മഗധീര, കവചം, തുപ്പാക്കി, ജില്ല, ടെമ്പർ, മിസ്റ്റർ പെർഫെക്റ്റ്, മാരി, മെർസൽ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ കാജൽ അഗർവാൾ. തങ്ങളുടെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് നടി കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്‌ലുവും.

ഇപ്പോഴിതാനിറവയറുമായുള്ള വർക് ഔട്ട് വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത് . ‘ഞാൻ എപ്പോഴും വ്യായാമം ചെയ്യാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.ഗർഭധാരണം എന്നത് പ്രധാനപ്പെട്ട സമയം തന്നെയാണ്. ഗർഭിണികളായ എല്ലാ സ്ത്രീകളും അവരുടെ ഗർഭകാലത്ത്ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി എയ്‌റോബിക്, സ്ട്രെംഗ് കണ്ടീഷനിംഗ് വ്യായാമങ്ങൾ ചെയ്യണമെന്നും താരം വീഡിയോയ്ക്ക് താഴെ കുറിച്ചു. തമന്ന ഉൾപ്പെടെയുള്ള നിരവധി പേരാണ് താരത്തിന്റെ വീഡിയോക്ക് പിന്തുണ നൽകിയിരിക്കുന്നത്. താരം പോസ്റ്റ് ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറൽ ആകാറുള്ളത്.

Scroll to Top