തീയേറ്ററുകളിൽ ഹൗസ് ഫുൾ ഷോകളുമായി ജാൻ എ മൻ ; പൊട്ടിച്ചിരിച്ച് പ്രേക്ഷകർ !!!

മലയാളത്തിന്റെ യുവതാരനിര അണിനിരക്കുന്ന ഫുള്‍ ടൈം കോമഡി എന്റര്‍ടെയ്‌നറാണ് ജാന്‍.എ.മന്‍. ബേസില്‍ ജോസഫ്, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗ്ഗീസ്, സിദ്ധാര്‍ത്ഥ് മേനോന്‍, റിയ സൈറ തുടങ്ങിയവര്‍ അഭിനയിക്കുന്ന സിനിമയാണ് ജാനേ മന്‍. കഴിഞ്ഞ ദിവസം റീലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രം ഒരു ക്ലീന്‍ എന്റര്‍ടെയ്‌നര്‍ ആണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിദംബരം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നടൻ ഗണപതിയുടെ സഹോദരൻ ആണ് ചിദംബരം. ചിദംബരവും ഗണപതിയും സപ്നേഷും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വികൃതി എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആൻ്റണി എന്നിവർ ചേർന്നാണ് സിനിമാ നിർമ്മിക്കുന്നത്.

സലാം കുഴിയിൽ, ജോൺ P എബ്രഹാം എന്നിവരാണ് സഹനിർമ്മാതക്കൾ. ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ബിജിബാലാണ്. എഡിറ്റര്‍ കിരണ്‍ദാസ്, കോസ്റ്റ്യും മാഷര്‍ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍ജി വയനാടന്‍, സ്റ്റില്‍ വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.കെ ജിനു, സൗണ്ട് മിക്‌സ് എംആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍(സപ്താ റെക്കോര്‍ഡ്‌സ്), വിഎഫ്എക്‌സ് കൊക്കനട്ട് ബഞ്ച്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍ വൈശാഖ് സി വടക്കേവീട് എന്നിവരാണ്. അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവരെ കൂടാതെ ധാരാളം പുതുമുഖങ്ങളും സിനിമയിലുണ്ട്.

ഒടിടി ലക്ഷ്യം വെച്ച് ചെയ്ത സിനിമ എഡിറ്റിംഗ് പൂർത്തിയായി കഴിഞ്ഞപ്പോൾ തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.നിരവധി താരങ്ങളാണ് ചിത്രത്തിന് അഭിപ്രായവുമായി എത്തിയത്. ജാൻ എ മനിന് പ്രശംസിച്ച് സംവിധായകൻ ജീത്തു ജോസഫ് രംഗത്തെത്തിയിരുന്നു. നിരവധി പോസിറ്റീവ് റിവ്യൂകൾ കേട്ടതിനു ശേഷമാണ് ചിത്രം കാണാൻ തീരുമാനിച്ചതെന്നും , തിയറ്ററുകളിൽ ഈ ചിത്രം വൻ വിജയം അർഹിക്കുന്നെന്ന് പറഞ്ഞ ജീത്തു സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീമിനെയും അഭിനന്ദിക്കുകയും ചെയ്തു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അഭിനന്ദിച്ചത്.

Scroll to Top