40 ലക്ഷം രൂപയുടെ കൺട്രിമാൻ കാർ സ്വന്തമാക്കി നവ്യ നായർ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മലയാള സിനിമ താരം നവ്യ നായർ പുതിയ കാർ സ്വന്തമാക്കി എന്ന വാർത്തയാണ്.ബ്രിട്ടിഷ് വാഹന നിർമാതാക്കളായ മിനിയുടെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായ കൺട്രിമാനാണ് താരം സ്വന്തമാക്കിയത്. നവ്യ നായർ തന്നെയാണ് പുതിയ വാഹനം സ്വന്തമാക്കിയ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. കൺട്രിമാന്റെ ചിത്രങ്ങളും നവ്യ പങ്കുവച്ചിട്ടുണ്ട്.മിനിയുടെ നാലു ഡോർ വാഹനമാണ് കണ്‍ട്രിമാൻ. 1998 സിസി പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്.

192 എച്ച്പി കരുത്തും 280 എൻഎം ടോർക്കും നൽകും ഈ എൻജിൻ. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 7.5 സെക്കൻഡ് മാത്രം മതി ഈ കരുത്തന്. ഏകദേശം 40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നവ്യ നായർ. അരങ്ങേറ്റം കുറിക്കുന്നത്.പ്രിഥ്വി നായകനായ നന്ദനം എന്ന ചിത്രത്തിലെ ബാലമണി എന്ന കഥാപാത്രത്തിലൂടെയാണ് നവ്യ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു.ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു.അൻപതിലധികം മലയാളചിത്രങ്ങളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിലൂടെ താരം വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകരർ ഏറ്റെടുക്കാറുണ്ട്.

PHOTOS

PHOTOS

Scroll to Top