പങ്കാളി മോണിക്കയെ കാണാന്‍ ഓടിയെത്തി ജാസ്മിന്‍; നിമിഷയുടെ കൂടെ മൂന്നാറിൽ ആഘോഷിച്ച് ജാസ്മിൻ.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന ബിഗ് ബോസ് കഴിഞ്ഞ ദിവസങ്ങളിൽ വളരെ ആകാംശയോടെയാണ് കടന്ന് പോയത്. റോബിന്റെ പുറത്താക്കൽ പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ചു.ബിഗ് ബോസ് വീട്ടിൽ നിന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി പോകുകയായിരുന്നു ജാസ്മിൻ.മത്സരം വിജയിക്കാന്‍ വേണ്ടി എന്തിനും തയ്യാറല്ലെന്ന് ഉറപ്പിച്ച് താരം വീട്ടില്‍ നിന്നും സ്വയം ഇറങ്ങി പോവുകയാണ് ചെയ്തത്. ആദ്യമായിട്ടാണ് ബിഗ് ബോസില്‍ നിന്നും ഒരാള്‍ സ്വയം ഇറങ്ങി പോവുന്നത്.

പുറത്തിറങ്ങിയ ശേഷം ജാസ്മിന്റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു. മത്സരശേഷം താരം നേരെ പ്രിയതമയുടെ അടുത്തേക്ക് പോയതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.പുറത്തിറങ്ങിയ ഉടനെ ജാസ്മിനെ കൂട്ടാന്‍ നിമിഷ എത്തിയിരുന്നു.അതിന്റെ വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.നിമിഷയുടെ കൂടെ മൂന്നാറിലേക്ക് യാത്ര ചെയ്തതിന്റെ ചില ചിത്രങ്ങളും ജാസ്മിന്‍ പങ്കുവെച്ചിരിക്കുകയാണ്.

മിററില്‍ നോക്കി നിമിഷ ഫോട്ടോ എടുക്കുമ്പോള്‍ പുറകില്‍ മസില്‍ കാണിച്ച് നില്‍ക്കുന്ന ജാസ്മിനെ കാണാം. കോഴിക്കോട് മുക്കം സ്വദേശിയായ ജാസ്മിൻ എം മൂസ ജീവിതത്തിലുടനീളം വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയത്. വളരെ ചെറുപ്പത്തിൽത്തന്നെ വിവാഹിതയായ അവൾ ഗാർഹിക പീ ഡനത്തിന് ഇ രയായി. പരാജയപ്പെട്ട 2 വിവാഹങ്ങളും ആരുടെയും പിന്തുണയില്ലാത്ത

ഒരു ജീവിതവും അവളെ സ്വന്തം കാലുകളിൽ നിൽക്കുകയും സ്വതന്ത്രനാക്കുകയും ചെയ്തു.മോണിക്ക് ഷമിയുമായി ലിവ് ഇൻ റിലേഷൻഷിപ്പിലാണ് താനെന്നും അവളുടെ ആശീർവാദവും നേടിയാണ് താൻ ബിഗ് ബോസിലേക്ക് എത്തിയതെന്നും ജാസ്മിൻ മൂസ പറഞ്ഞിരുന്നു.ഉത്തര്‍പ്രദേശുകാരിയാണ് മോണിക്ക.ജനിച്ചത് ഹിമാചല്‍ പ്രദേശിലും. പഠിച്ചത് സിംഗപ്പൂരാണ്. ഡിസൈനറായി ജോലി ചെയ്യുകയാണ് മോണിക്ക

Scroll to Top