വാവാച്ചി നിങ്ങളാണ് സുന്ദരിയായ അമ്മ, അനിയത്തിയുടെ ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ചു പേർളി മാണി.

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് പേളി മാണി. ബിഗ്ബോസ് മലയാളം സീസൺ 2ലെ മത്സരാർത്ഥികളിൽ ഒരാളായി എത്തിയതോടെ പേളിയ്ക്ക് ആരാധകരേറി. അതിനു പിന്നാലെയാണ് പേളി മാണി ബോളിവുഡിലേക്ക് അരങ്ങേറിയത്.സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരി കൂടിയാണ്.ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയായിരുന്നു പേളിയും ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദും.

ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാർത്ഥി ആയ ശ്രീനിഷുമായി പേർളി പ്രണയത്തിൽ ആവുകയും ഷോ കഴിഞ്ഞപ്പോൾ ഇവർ വിവാഹിതരാവുകയും ചെയ്തിരുന്നു.ബിഗ് ബോസ് റിയാലിറ്റി ഷോ യിൽ ഏറ്റവും കൂടുതൽ ആരധകർ ഉള്ള ജോഡികളായിരുന്നു പേര്ളിയും ശ്രീനിഷും. ഷോ അവസാനിച്ചു ഇത്രയും നാൾ ആയെങ്കിലും ഇവരുടെ ആരാധകർക്കു ഇവർ ഇപ്പോഴും പ്രിയപ്പെട്ടവരാണ് , ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരധകർക്ക് അന്നും ഇന്നും വലിയ താല്പര്യമാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളാണ് ഇരുവരും. പേർളിക്ക്ക് യൂട്യൂബ് ചാനൽ ഉണ്ട്. അതിൽ കൂടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.മകൾ നിലയുടെ വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. നിലയ്ക്കും ഏറെ ആരാധകർ ആണ് ഉള്ളത്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച ഫോട്ടോസ് ആണ്.

അനിയത്തിയുടെ ബേബി ഷവറിന്റെ ഫോട്ടോസ് ആണ് പങ്കുവെച്ചിരിക്കുന്നത്.മഞ്ഞ കളർ ഡ്രസിലാണ് എല്ലാവരും ഉള്ളത്.ബോട്ടിൽ വെച്ച് നടത്തിയ ബേബി ഷവറിൽ കുടുംബവും കൂട്ടുകാരും പങ്കെടുത്തു.അനിയത്തിയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾക്ക്‌ ഒപ്പം പേർളി കുറിച്ചത് ഇങ്ങനെ,ഞങ്ങൾ ഒരു ടീമാണ്.. എപ്പോഴും.. ഞങ്ങൾ എന്നും ഒരു ടീമായിരിക്കും..

എപ്പോഴും.. ഇത്രയും കാലം ഈ ചിത്രം പുനസൃഷ്ടിക്കാൻ ആഗ്രഹിച്ചു!! വാവാച്ചി നിങ്ങളാണ് ഏറ്റവും സുന്ദരിയായ അമ്മ..ഐ ലവ് യു.. കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുന്നു.നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

PHOTOS

Scroll to Top