കൃഷിക്കാരനായി പച്ചക്കറി തോട്ടത്തിൽ വിളവെടുപ്പ് നടത്തി ജയറാം !! വിഡിയോ

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ജയറാം. 1988-ൽ പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചലച്ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയിൽ എത്തിയത്. തുടക്കത്തിൽ തന്നെ ധാരാളം കലാമൂല്യമുള്ളതും, ജനശ്രദ്ധയാകർഷിച്ചതുമായ ചിത്രങ്ങളിൽ അഭിനയിക്കാൻ ജയറാമിന് കഴിഞ്ഞു. മൂന്നാം പക്കം, മഴവിൽക്കാവടി, കേളി തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്. സത്യൻ അന്തിക്കാട്, രാജസേനൻ തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്രസംവിധായകരുടെ ധാരാളം ചിത്രങ്ങളിൽ ജയറാം അഭിനയിച്ചിട്ടുണ്ട്. ഇവയിൽ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു.

കമലഹാസനുമായി നല്ല സൗഹൃദം പുലർത്തുന്ന ജയറാം, അദ്ദേഹത്തിന്റെ കൂടെയും തമിഴിൽ അഭിനയിച്ചിട്ടുണ്ട്. കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രം ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ജനശ്രദ്ധയാകർഷിച്ച ചിത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് തമിഴ്നാട് സർക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു.ഒരു കാലത്ത് മലയാളചലച്ചിത്രരംഗത്തെ മുൻനിര നായികയായിരുന്ന പാർവ്വതിയാണ് ജയറാമിന്റെ ഭാര്യ. വിവാഹത്തിനു മുമ്പേ പല സിനിമകളിലും ഇവർ വിജയ ജോടിയായിരുന്നു. എന്നാൽ വിവാഹ ശേഷം പാർവതി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. താരത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

മക്കളായ കാളിദാസൻ സിനിമയിൽ സജീവമാണ്. മാളവിക ഫോട്ടോഷൂട്ടിൽ കാണപ്പെടാറുണ്ട്.അഭിനയവും ചെണ്ടമേളവും മാത്രമല്ല കൃഷിയും തനിക്ക് വശമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് നടന്‍ ജയറാം.ഇപ്പോഴിതാ ജയറാം പങ്കുവച്ചൊരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്.തന്റെ വീട്ടുവളപ്പിലെ പച്ചക്കറി തോട്ടത്തിൽ നിന്നും വിളവെടുക്കുന്ന ജയറാമിനെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുക. വെള്ളരി, മത്തൻ, കത്തിരിക്ക, തക്കാളി, വഴുതനങ്ങ തുടങ്ങി നിരവധി പച്ചക്കറികൾ അദ്ദേഹം വിളവെടുക്കുന്നുണ്ട്. മനസ്സിനക്കരെ എന്ന ചിത്രത്തിലെ ‘മറക്കുടയാൽ മുഖം മറയ്ക്കും’ എന്ന ​ഗാനവും പശ്ചാത്തലത്തിൽ ജയറാം ഉൾപ്പെടുത്തിയിട്ടുണ്ട്. കൃഷിക്ക് പുറമെ പശു ഫാമും ജയറാമിന് ഉണ്ട്. ആനന്ദ് എന്നാണ് ഫാമിന് നല്‍കിയ പേര്.

Scroll to Top