പുരുഷനിൽ നിന്നും സ്ത്രീയിലേക്ക് മേക്ക്ഓവർ, ചമയവിളക്കിൽ ശ്രദ്ധനേടിയ സുന്ദരി.

കൊല്ലം ജില്ലയിലെ ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്ക് ഭക്തർക്ക് ഏറെ പ്രിയപ്പെട്ടതാണ്.ആണുങ്ങൾ സ്ത്രീവേഷങ്ങൾ അണിഞ്ഞ് വിളക്ക് എടുക്കുന്നതാണ് ചടങ്ങ്. ഇങ്ങനെ എടുക്കുന്നത് ആഗ്രഹം സഫലീകരിക്കാൻ വേണ്ടിയാണ്. ഓരോ ആഗ്രഹവും മനസിൽ വെച്ചിട്ടാണ് ഇവർ ഈ നേർച്ച നടത്തുന്നത്.

ഒരുപാട് പേര് എത്തി ക്ഷേത്രത്തിൽ. അക്കൂട്ടത്തിൽ വൈറൽ ആകുന്നത് അമൽ ജി നായരുടെ സ്ത്രീവേഷവും അതിന്റെ മേക്ക്ഓവർ വിഡിയോയുമാണ്. പട്ടുസാരിയിൽ ആഭരണവിഭൂഷിയായി ആണ് അമൽ ഉള്ളത്. അമൽ ബിഎസ്സി നഴ്സ് വിദ്യാർത്ഥിയാണ്.

കഴിഞ്ഞ വർഷം താൻ മനസിൽ കണ്ട ആഗ്രഹം സഫലീകരിച്ചു അതുകൊണ്ടാണ് ഈ വർഷവും വിളക്ക് എടുക്കുന്നത് എന്ന് അമൽ പറഞ്ഞു. ആറ്റിങ്ങൽ ഉള്ള ഒരു ബ്യൂട്ടിപാർലർ ആണ് അമലിനെ മേക്ക്ഓവർ ചെയ്തത്.

video

Scroll to Top