35 വർഷങ്ങൾക്ക് മുൻപ് അച്ഛന്റെ ചിത്രത്തിന് മുന്നിൽ ആരുമറിയാതെ ജയറാമും പാർവതിയും മോതിരം മാറി : അനന്ദ പത്മനാഭൻ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പത്മരാജന്റെ മകനും കഥാകൃത്തുമായ അനന്തപത്മനാഭന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ ജയറാമും പാർവതിയും പ്രണയത്തിൽ ആയിരുന്ന കാലത്ത് സംവിധായകൻ പത്മരാജന്റെ ചിത്രത്തിന്റെ മുന്നിൽ വെച്ച് മോതിരം മാറുന്ന ചിത്രമാണ് പോസ്റ്റ്‌ ചെയ്തത്. ആരും അറിയാതെയാണ് ഇത് ചെയ്തത് എന്നും ഇദ്ദേഹം കുറിക്കുന്നു.പൊന്നിയിൻ സെൽവൻ’ൽ ആഴ്‌വാർകടിയൻ നമ്പിയായി അഭിനയിച്ച ജയറാമിനെ അഭിനന്ദിച്ചുകൊണ്ട് അനന്ത പത്മനാഭൻ ഓഡിയോ സന്ദേശവും അനന്തപത്മനാഭന് ജയറാം നൽകിയ മറുപടി സന്ദേശവും ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

പോസ്റ്റിൽ അനന്ദ പത്മനാഭൻ കുറിച്ചത് ഇങ്ങനെ, മുപ്പത് വർഷം മുമ്പ് അച്ഛന്റെ പടത്തിന് മുമ്പിൽ നടന്ന ഒരു രഹസ്യമോതിരംമാറൽ (പടത്തിലെ നായകനും നായികയും ഔദ്യോഗിക ദമ്പതികൾ ആകും മുമ്പ് ,) സിനിമയിലല്ല. താഴെ ” പൊന്നിയിൽ സെൽവനി”ലെ ആഴ്വാർകടിയൻ നമ്പിക്ക് ഇന്ന് രാവിലെ അയച്ച ശബ്ദ സന്ദേശം, തുടർന്ന് നമ്പിയുടെ മറുപടി -നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റും ആയി എത്തിയത്.

FACEBOOK POST

Scroll to Top