2 വർഷമായി ചെറുക്കനെ തപ്പി നടന്ന വീഡിയോ, ട്രോൾ വീഡിയോ പങ്കുവെച്ച് അമൃത സുരേഷ്.

പ്രേക്ഷരുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ഉയർന്ന അമൃത ഒരു വ്‌ളോഗർ കൂടിയാണ്.സ്റ്റാർ സിംഗറിൽ സ്പെഷ്യൽ ഗസ്റ്റായി എത്തിയ ബാല തന്റെ ജീവിതത്തിലേക്ക് വന്നതും, നാടറിയുന്ന ഗായികയായി അമൃത വളർന്നതും ഇതേ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു. ഇപ്പോൾ സംഗീത രംഗത്തും ഫാഷൻ രംഗത്തും വ്ളോഗിങ്ങിലും താരം സജീവമാണ്.മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിൽ താരം സഹോദരി അഭിരാമിയോടൊപ്പം പങ്കെടുത്തിരുന്നു.സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത സുരേഷിനെ മലയാളികള്‍ പരിചയപ്പെടുന്നത്.മികവുറ്റ സംഗീതത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കാന്‍ അമൃതയ്ക്ക് സാധിച്ചിരുന്നു.

റിയാലിറ്റി ഷോ യില്‍ അതിഥിയായിട്ടെത്തിയ നടന്‍ ബാലയെ അവിടെ നിന്നും കണ്് ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുകയും ചെയ്തു.എങ്കിലും ചില പൊരുത്തക്കേടുകള്‍ കൊണ്ട് വേര്‍പിരിയുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്.ഐഡിയ സ്റ്റാര്‍ സിംഗറില്‍ കണ്ട അമൃതയില്‍ നിന്നും ഒരുപാട് ഉയരങ്ങളില്‍ എത്തിയിരിക്കുകയാണ് താരമിപ്പോള്‍.സംഗീതസംവിധായകന്‍ ഗോപിസുന്ദറുമായുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ് അമൃത ഇപ്പോള്‍.മൂന്ന് മാസത്തെ പ്രണയം കൊണ്ടാണ് ഇവർ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത്.ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാറുണ്ട്.

പലരും അതിന് വിമർശനങ്ങളുമായി എത്തുന്നു.ഇപ്പോഴിതാ വൈറൽ ആകുന്നത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ്. തനിക്ക് വരുന്ന ട്രോൾ വീഡിയോകൾ പങ്കുവെച്ചു ആണ് പോസ്റ്റ്‌. തന്റെ വിവാഹകുറിച്ചും ജീവിതപങ്കാളിയെ കുറിച്ചുമാണ് വിഡിയോയിൽ പറയുന്നത്.എന്റെ ദൈവമേ, 2 വർഷം മുൻപ് വരനെ തപ്പി നടന്ന ഒരു വിഡിയോ’ എന്ന അടിക്കുറിപ്പോടെയാണ് അമൃത വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. അതുപോലെ തന്നെ ഇത് കണ്ടോ എന്ന് പറഞ്ഞ് ഗോപി സുന്ദറിനെ ടാഗ് ചെയ്തിട്ടുമുണ്ട്.തന്റെ വിവാഹം ചില മാധ്യമങ്ങൾ മൂന്ന് തവണ ഉറപ്പിച്ചതാണെന്ന് അമൃത പറയുന്നു. മുൻപ് തന്റെ ഒരു ഫ്രണ്ട്ന് ഒപ്പമാണ് കല്യാണം ഉറപ്പിച്ചത് എന്നും അവൻ പാവം ഒരു ഭാര്യയും രണ്ട് മക്കളും ഉണ്ടെന്ന് അമൃത പറയുന്നു.

video


Scroll to Top