സോറി, ഞങ്ങൾ ബിഗ് ബോസ് ഹൗസിലല്ല, മാലിദ്വീപിലാണ്, ആരാധകരുടെ സംശയങ്ങൾക്ക് ഉത്തരവുമായി ജീവ

സരിഗമപ റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ അവതാരകനാണ് ജീവ. സൂര്യ മ്യൂസിക്കിലൂടെ അവതാരകനായി തുടങ്ങിയ ജീവയ്ക്ക് കരിയറില്‍ വഴിത്തിരിവായത് സരിഗമപയിലെ അവതരണമാണ്. ചുരുങ്ങിയ സമയംകൊണ്ടാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായി ജീവ മാറിയത്. സരിഗമപയില്‍ ജീവയുടെ അവതരണവും തമാശകളും കുസൃതിത്തരങ്ങളും എല്ലാം ശ്രദ്ധേയമായി മാറിയിരുന്നു.

പല സമയത്തും മല്‍സരാര്‍ത്ഥികളെയെല്ലാം കൂളാക്കി കൊണ്ടുപോവാന്‍ ജീവയുടെ സാന്നിദ്ധ്യം കൊണ്ട് സാധിച്ചിരുന്നു.ജീവ ഈ ഷോയുടെ ജീവനാണെന്ന് മുന്‍പ് സരിഗമപ കുടുംബവും തുറന്നുപറഞ്ഞിരുന്നു. ഒരു വര്‍ഷത്തിലധികം പരിപാടിയില്‍ അവതാരകനായിരുന്ന താരം ഷോ അവസാനിച്ച ശേഷം പ്രേക്ഷകര്‍ക്കെല്ലാം നന്ദി പറയുകയും ചെയ്തിരുന്നു. സരിഗമപ കഴിഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലാണ് താരം കൂടുതല്‍ ആക്ടീവായിരുന്നത്.

ജീവയുടെതായി വരാറുളള മിക്ക ചിത്രങ്ങളും നിമിഷനേരങ്ങള്‍ക്കുളളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതേസമയം ജീവയുടെയും ഭാര്യ അപര്‍ണയുടെതുമായി പുറത്തിറങ്ങിയ പുതിയ ചിത്രങ്ങളും തരംഗമായിരിക്കുകയാണ്.കഴിഞ്ഞദിവസം സോഷ്യൽമീഡിയയിൽ ജീവ ഒരു ചിത്രം ജീവ പങ്കുവെച്ചിരുന്നു. ബാഗ് തൂക്കി നിൽക്കുന്ന ചിത്രത്തിന് ‘അപ്പോൾ പോയിട്ട് വരാം’ എന്നായിരുന്നു അടിക്കുറിപ്പ് നൽകിയത്. എന്നാൽ പോസ്റ്റിന് താഴെ എത്തിയ നിരവധി ആളുകളാണ് ബിഗ് ബോസിലേക്ക് ആണോ എന്ന ചോദ്യം ചോദിച്ചത്.

ചോദ്യം അധികം ആയപ്പോൾ ജീവ തന്നെ അതിനുള്ള മറുപടിയുമായി എത്തുകയാണ്.ഇരുവരും മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങളാണ് ജീവ പങ്കുവെച്ചത്.ഇൻസ്റ്റാഗ്രാമിൽ കൂടെയാണ് പോസ്റ്റ്‌ പങ്കുവെച്ചത്, ഫോട്ടോയ്ക്ക് ഒപ്പം ജീവ കുറിച്ചത് ഇങ്ങനെ,‘സോറി, ഞങ്ങൾ മാൽഡീവ്സിൽ ആണ്, ബിഗ് ബോസ് ഹൗസിൽ അല്ല’. വളരെ അത്യാവശ്യമുള്ള ഒരു ഇടവേള എന്നുകൂടി ചിത്രത്തിനൊപ്പം ജീവ കുറിച്ചിട്ടുണ്ട്.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top