‘ഹൃദയമുള്ളവൾ, എല്ലായിപ്പോഴും നിന്നിലെ മികച്ചതാവുക’; മീനാക്ഷിയെ തോളിലേറ്റി പിറന്നാൾ ആശംസകളുമായി നമിതാ പ്രമോദ്

ദിലീപിന്റെ മകളായ മീനാക്ഷി ദിലീപിന്റെ അടുത്ത സുഹൃത്താണ് നമിത പ്രമോദ്. മീനൂട്ടിയെക്കുറിച്ച് വാചാലയായി നമിത എത്താറുണ്ട്.മലയാളത്തിൽ തിരക്കുള്ള മുൻനിര നടിമാരുടെ പട്ടികയിലേക്ക് കേറി വന്ന നടിയാണ് നമിത പ്രമോദ്. സീരിയൽ രംഗത്ത് കൂടി അഭിനയം തുടങ്ങിയ താരം പിന്നിട് 2011ൽ ട്രാഫിക് എന്ന മലയാള ഹിറ്റ് ചിത്രത്തിൽ കൂടി ബിഗ് സ്‌ക്രീനിലെ അഭിനയ രംഗത്തേക്ക് കടന്ന് വരികയായിരുന്നു. അതിന് ശേഷം നമിതയ്ക്ക് കൈ നിറയെ ചിത്രങ്ങളായിരുന്നു. ദിലീപിന്റെ നിരവതി ചിത്രങ്ങളിൽ നമിത പ്രമോത് നായികയായി വന്നിട്ടുണ്ട്. നാദിര്‍ഷയുടെ മക്കളും ഇവരുടെ സുഹൃത് സംഘത്തിലെ പ്രധാനികളാണ്. സോഷ്യൽമീഡിയയിൽ ഒന്നും അധികം സജീവമല്ലാതിരുന്ന മീനാക്ഷി ദിലീപ് അടുത്തിടെയാണ് സോഷ്യൽമീഡിയയിൽ സജീവമായി തുടങ്ങിയത്.

ഇൻസ്റ്റഗ്രാമിൽ ഇടയ്ക്കിടെ മീനാക്ഷി പിന്നീട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷിയും പ്രേക്ഷകർ മലയാള സിനിമയിലേക്ക് കാത്തിരിക്കുന്ന താരമാണ്.ഇരുവരുടെയും വിവാഹ ബന്ധം വേർപെടുത്തിയ ശേഷം മീനാക്ഷി അച്ഛൻ ദിലീപിനൊപ്പമാണ്.ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് ഉണ്ടെങ്കിലും വല്ലപ്പോഴും മാത്രമാണ് മീനാക്ഷി പോസ്റ്റുകൾ പങ്കുവെക്കുന്നത്. 2020ൽ ആണ് മീനാക്ഷി സോഷ്യൽമീഡിയയിൽ അകൗണ്ട് തുറന്നത്. മൂന്ന് ലക്ഷത്തിനടുത്ത് ആരാധകരെ ചുരുങ്ങിയ സമയം കൊണ്ട് മീനാക്ഷി സ്വന്തമാക്കി.

ഇപ്പോഴിതാ പ്രിയ കൂട്ടുകാരി മീനാക്ഷിക്ക് പിറന്നാളാശംസകൾ നേർന്നു എത്തിയിരിക്കുകയാണ് നമിത. ഒരു ചെറിയ കുറിപ്പും താരം പങ്കുവെച്ചു.ഇന്ന് ഇരുപത്തിരണ്ടാം പിറന്നാൾ‌ ആഘോഷിക്കുകയാണ് മീനാക്ഷി.’നിന്റെ ഹൃദയത്തേയും ദയയേയും സൗമ്യതയേയും ഞാൻ ആരാധിക്കുന്നു. നീ നീയായിരിക്കുക… എല്ലായ്പ്പോഴും നിന്റെ മികച്ചതാവുക… നല്ല ആരോഗ്യവും സന്തോഷവും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ…’ എന്നാണ് മീനാക്ഷിക്കായി നമിത കുറിച്ചത്. ഒപ്പം മീനാക്ഷിയെ ചുമലിലേറ്റി നിൽക്കുന്ന ചിത്രവും നമിത പങ്കുവെച്ചു.നിരവധി പേരാണ് മീനാക്ഷിക്ക് ആശംസയുമായി എത്തിയിരിക്കുന്നത്.

Scroll to Top