‘കഷ്ടപ്പാടുകൾക്ക് ഇടയിൽ നിന്ന് സ്വപ്രയത്നത്തിലൂടെ ഉന്നതങ്ങളിൽ എത്തിയ ദിലീപേട്ടന് എന്റെ എല്ലാ പിന്തുണയും’- ജീവൻ ഗോപാൽ

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന് എതിരെ കൂടുതൽ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ചില താരങ്ങൾ. ഇപ്പോഴിതാ നടൻ ജീവൻ ഗോപാൽ ആണ് ദിലീപിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടൻ പിന്തുണ അറിയിച്ചത്.

‘കഷ്ടപ്പാടുകൾക്ക് ഇടയിൽ നിന്ന് സ്വപ്രയത്നത്തിലൂടെ ഉന്നതങ്ങളിൽ എത്തിയ ദിലീപേട്ടന് എന്റെ എല്ലാ പിന്തുണയും… സത്യം കോടതിയിൽ തെളിയട്ടെ. ചാനലുകളിൽ വന്നിരുന്ന് ദിലീപേട്ടനെതിരെ കവലപ്രസംഗം നടത്തി പിന്നിൽ നിന്ന് കുത്തുന്ന, കൂടെനിന്ന് എല്ലാം നേടിയവർ ഒരു കാര്യം ഓർക്കുക, നേരം ഇന്ന് കൊണ്ട് ഇരുട്ടി വെളുക്കില്ല….. ഒന്ന് ആത്‍മപരിശോധന നടത്തിയാൽ നന്ന്’ – ജീവൻ ഗോപാൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. മൈ ബോസ് എന്ന ചിത്രത്തിൽ ദിലീപിന്റെ പെങ്ങളുടെ മകൻ ആയിട്ട് ജീവൻ അഭിനയിച്ചിരുന്നു.ചിത്രത്തിലെ ഒരു സീനിന്റെ ചിത്രവും ദിലീപിന്റെ ഒരു ചിത്രവും പങ്കുവെച്ചാണ് ജീവൻ ഇങ്ങനെ കുറിച്ചത്.

Scroll to Top