‘മകളുടെ അരങ്ങേറ്റത്തിൽ തിളങ്ങി ജോമോൾ; അന്നും ഇന്നും ഒരുമാറ്റവുമില്ലല്ലോ എന്ന് ആരാധകർ !! വിഡിയോ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജോമോൾ. ബാലതാരമായി സിനിമയിൽ എത്തി പിന്നീട് മലയാള സിനിമയുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു താരം.മമ്മൂട്ടി നായകനായ എത്തിയ ഒരു വടക്കൻ വീരഗാഥ എന്ന സിനിമയിൽ ഉണ്ണിയാർച്ചയുടെ ചെറുപ്പം അവതരിപ്പിച്ചുകൊണ്ട് അഭിനയ മേഖലയിലേക്ക് എത്തിയതാണ് താരം.ജയറാം ചിത്രമായ സ്നേഹത്തിലൂടെയാണ് ജോമോൾ നായികയായി എത്തുന്നത്.പിന്നീട് നിരവധി സിനിമകളാണ് ജോമോൾ ചെയ്തത്.പഞ്ചാബി ഹൗസ്, മയിൽപ്പീലി കാവ്, നിറം, അരയന്നങ്ങളുടെ വീട്, മേലേവര്യത്തെ മാലാഖകുട്ടികൾ തുടങ്ങിയ സിനിമകളിൽ ജോമോൾ അഭിനയിച്ചിട്ടുണ്ട്.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത ജോമോൾ വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. എന്നാൽ നടി അധികം സജീവമായിരുന്നില്ല.2002-ൽ ജോമോൾ വിവാഹിതാവുകയും ഹിന്ദു മതത്തിലേക്ക് മാറുകയും, ഗൗരി എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. രണ്ട് കുട്ടികളും താരത്തിനുണ്ട്. ഇപ്പോഴിതാ താരത്തിന്റ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഇളയമകളായ ആർജയുടെ കുച്ചിപ്പുടി അരങ്ങേറ്റത്തിന് എത്തിയപ്പോഴുള്ള ജോമോളുടെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

നടിയും നർത്തകിയുമായ നിരഞ്ജന അനൂപിന്റെ ശിഷ്യ കൂടിയാണ് ജോമോളുടെ മകൾ ആർജ. നിരഞ്ജനയുടെ മറ്റ്‌ ശിഷ്യകളുടെയും അരങ്ങേറ്റവും അതെ വേദിയിൽ വച്ച് നടന്നിരുന്നു.കുടുംബസമേതമാണ് മകളുടെ അരങ്ങേറ്റം കാണാൻ ജോമോൾ എത്തിയത്. അന്നും ഇന്നും ജോമോൾക്ക് ഒരു മാറ്റവുമില്ലെന്നാണ് ആരാധകരുടെ കമന്റുകൾ.

Scroll to Top