ഗ്ലാമറസ് ലുക്കിൽ ദയ സുജിത്ത്; മകളുടെ ഫോട്ടോയ്ക്ക് കമന്റുമായി മഞ്ജു പിള്ള !! ഫോട്ടോസ്

നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ബ്ലാക്ക് ഔട്ട്ഫിറ്റില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം.ഫുള്‍ ലെങ്ത്ത് ബ്ലാക്ക് കോട്ടും ബ്ലാക്ക് വൈഡ് പാന്റും ബ്ലേസേർസുമാണ് ധരിച്ചിരിക്കുന്നത്. ഡാർക്ക് ഷേഡിലുള്ള മേക്കപ്പാണ് ചെയ്തിരിക്കുന്നത്. ആക്സസറീസായി ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല.

മോഡലിങ് രംഗത്ത് സജീവമായ ദയ സുജിത്ത് മുന്‍പും ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്.‘ലവ് യു’ എന്നാണ് മകളുടെ ചിത്രങ്ങള്‍ക്ക് മഞ്ജുപിള്ള കമന്റ് ചെയ്തത്.സത്യവും മിഥ്യയും എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ട് എത്തിയ താരമാണ് മഞ്ജു പിള്ള.ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൽ എന്നീ പരമ്പരകളിലെ വേഷങ്ങൾ പരക്കെ ശ്രദ്ധിക്കപ്പെട്ടു. ഹാസ്യാത്മകമായ വേഷങ്ങളായിരുന്നു ഇവ. ഇതോടെ കോമഡി പരമ്പരകൾ കൂടുതൽ അവരെ തേടിയെത്തി.

തട്ടീം മുട്ടീം എന്ന പരമ്പര അത്തരത്തിൽ സമ്പ്രേക്ഷണം ചെയ്യുന്ന ഒരു മെഗാ പരമ്പരയാണ്. കെ.പി.എ.എസി. ലളിതയുടെ മരുമകളായിട്ടാണ് ഈ പരമ്പരയിൽ മഞ്ജു വേഷമിടുന്നത്. കാണീകളുടെ പ്രശംസ നേടിയ ചിത്രങ്ങളായ മഴയെത്തും മുൻപേ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, രമണൻ, നാലു പെണ്ണുങ്ങൾ എന്നിവയിൽ അഭിനയിച്ചു.അതുകൂടാതെ ഈ അടുത്തിടയ്ക്ക് ഇറങ്ങിയ ഹോം എന്ന ചിത്രത്തിൽ മികച്ച അഭിനയമാണ് കാഴ്ച്ച വെച്ചത്. അതിലൂടെ മികച്ച പ്രതികരണമാണ് ലഭിച്ചത്.ഇപ്പോൾ ഒരു ചിരി ബംബർ ചിരി എന്ന പരിപാടിയിൽ ജഡ്ജ് ആയിട്ടും എത്തി. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് മഞ്ജു.തന്റെ വിശേഷങ്ങൾ എല്ലാം തന്ന താരം പങ്കുവെക്കറുണ്ട്.മുമ്പും മകൾക്കൊപ്പമുള്ള ട്വിന്നിങ് ഫോട്ടോ മഞ്ജു പിള്ള പങ്കുവെച്ചിട്ടുണ്ട്.

Scroll to Top