ഇത് ജ്യോതിക തന്നെ ; മക്കളായ ദിയക്കും ദേവിനുമൊപ്പം ജ്യോതിക !! വൈറൽ ഫോട്ടോ

നേർക്ക് നേർ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് വന്ന താരമാണ് സൂര്യ.2001 ലെ ഫ്രണ്ട്സ് എന്ന ചിത്രം ശ്രദ്ധേയമായ ഒന്നായിരുന്നു.പ്രസിദ്ധ നടനായ ശിവകുമാറിന്റെ മകനാണ് താരം.സൂര്യയുടെ സഹോദരൻ കാർത്തിയും നടനാണ്. സെപ്റ്റംബർ 11, 2006 ൽ പ്രശസ്ത നടി ആയ ജ്യോതികയെ വിവാഹം ചെയ്തു. ഇവർക്ക് ദിയ എന്നു പേരുള്ള മകളും ദേവ് എന്നു പേരുള്ള മകനുമുണ്ട്.ജ്യോതികയുടെയും കുട്ടികളുടെയും ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

പുതിയ വളർത്തുനായയെ താലോലിക്കുന്ന ജ്യോതികയെയും മക്കളായ ദിയ, ദേവ് എന്നിവരെയും ചിത്രങ്ങളില്‍ കാണാം.മകൾ ദിയയ്ക്ക് സൂര്യയുടെയും ജ്യോതികയുടേയും ഛായയുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ.കറുത്ത ടീ-ഷർട്ടും ഗ്രേ ട്രാക്ക് പാന്റും ധരിച്ചിരിക്കുന്ന മകൾ ദിയയ്ക്ക് സൂര്യയോടും ജ്യോതികയോടും സാമ്യമുണ്ടെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ചെറുപ്പകാലത്തെ ജ്യോതികയെ പോലെ തന്നെ ആണ് മകൾ ദിയ ഇപ്പോൾ ഉള്ളത് എന്നാണ് ആരാധകർ ചിത്രത്തിനു താഴെ കമൻറ് ചെയ്തത്.

ജ്യോതികയ്ക്ക് ഒപ്പം ദേവും ദിയയും ഇരിക്കുന്ന ഫോട്ടോയും ശ്രദ്ധനേടുന്നുണ്ട്. മക്കളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്ന സൂര്യയും ജ്യോതികയും മക്കളെ പൊതുപരിപാടികളിലൊന്നും പങ്കെടുപ്പിക്കാറില്ല.മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച ‘കാതൽ: ദ് കോർ’ ആണ് ജ്യോതികയുടെ ഏറ്റവും പുതിയ ചിത്രം. ഹിന്ദി സിനിമയായ ശ്രീയിലും പ്രധാന താരമായി ജ്യോതിക എത്തുന്നുണ്ട്.

Scroll to Top