മുടിയ്ക്ക് ഈ കളറല്ല ഞാൻ ഉദ്ദേശിച്ചത്, മാറിപോയതാണ്, സിനിമയിൽ നിന്നും ബ്രേക്ക്‌ എടുക്കുന്നു : പ്രയാഗ.

ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. സാഗര്‍ ഏലിയാസ് ജാക്കിയിലൂടെ ബാലതാരമായി സിനിമയിലെത്തിയ താരം ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ഒരു മുറെ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ നായികയായി. ചിത്രത്തിലെ നായിക കഥാപാത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്ത് പ്രയാഗ ശ്രദ്ധിക്കപെട്ടു.പിന്നീട് സിദ്ധിഖ് സംവിധാനം ചെയ്ത ഫുക്രി എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.പതിനഞ്ചോളം ചിത്രങ്ങളിൽ പ്രയാഗ അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒരു വ്യക്തിയാണ് പ്രയാഗ മാർട്ടിൻ. ലോക്ക് ഡൗൺ കാലത്ത് തന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും എല്ലാം താരം ആരാധകർക്കായി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ലുക്ക്‌ ആണ്.പ്രയാഗ ആണെന്ന് പോലും അറിയാൻ പറ്റാത്ത രീതിയിലാണ് ഉള്ളത്. മുടി വെട്ടി വിദേശികളെ പോലെ മുടി കളർ ആക്കുകയും ചെയ്തു. സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗിന്റെ പ്രസ്സ് മീറ്റിൽ താരം എത്തിയപ്പോൾ പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്. പ്രയാഗയുടെ വാക്കുകളിലേക്ക്,

സത്യത്തില്‍ സിസിഎല്ലിനു വേണ്ടി ചെയ്തതല്ല ഈ മേക്കോവർ. മേക്കോവര്‍ നടത്തണം എന്നേ ഉദ്ദേശിച്ചിട്ടുമില്ല.ഞാന്‍ ഉദ്ദേശിച്ച കളര്‍ ഇതായിരുന്നില്ല. മുടിവെട്ടി എങ്കില്‍ കളറും ചെയ്‌തേക്കാം എന്ന് കരുതി. പക്ഷേ ഞാന്‍ കരുതിയ കളര്‍ അല്ല ആയി വന്നത്. അതൊരു അബദ്ധം പറ്റിയതാണ്. മനഃപൂർവം ലുക്ക് മാറ്റിയത് അല്ല.പിന്നെ മറ്റൊരു കാര്യം, ഇനി കുറച്ച് കാലം സിനിമയില്‍ നിന്ന് ചെറിയ ബ്രേക്ക് എടുക്കാം എന്ന് തീരുമാനിച്ചു. അതുകൊണ്ട് എന്ത്‌ ചെയ്താലും കുഴപ്പമില്ലല്ലോ, കമ്മിറ്റ്മെന്റ് ഇല്ലലോ,

Scroll to Top